ഇതുവരെ എന്താണെനിക്ക്

 

ഇതുവരെ എന്താണു എനിക്ക് ഇങ്ങനെ തോന്നാഞ്ഞേ
ഉറിയുടെ മേലേറാൻ ചാടി ഉരലിൽ കേറാഞ്ഞേ
മതിയുടെ ആകാശം അയ്യോ പുലിയുടെ ആവേശം
തലവര പറയും ചതിയുടെ ക്ലൈമാക്സ്
(ഇതുവരെ,....)

നീലനിലാവിൻ ജാലകവാതിൽ തുറന്നു വരുന്നവളേ
ഓമൽ പീലി വിടർത്തും കണ്ണിൽ കാന്തമണിഞ്ഞവളേ
മായാജാലം പോലെ എല്ലാം മാറി മറിഞ്ഞല്ലോ
ഏതോ മോഹം കാതിൽ തേന്മഴയായല്ലോ
നീ തഴുകും നേരം താനേ പൂവിടരും
(ഇതുവരെ....)

കണിമലരണിയും കനകദ്വീപിൽ കളിയോടം വന്നേ
കുറുനിര മാടിമാടിയൊതുക്കി പെണ്ണേ കൂട്ടുവരാമോടീ
കാണാതീരം കാണാൻ മെല്ലെ പോയി വരാം പൊന്നേ
നീലമേഘം മീട്ടും കളഗാനം കേൾക്കാലോ
നീ പകരുമ്പോളീ ജലവും മധുവാകും
(ഇതുവരെ...)
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithuvare enthanenikku

Additional Info

അനുബന്ധവർത്തമാനം