പുന്നാരക്കാട്ടിലെ പൂവനത്തിൽ
ഉം ... ഉം ...
പുന്നാരക്കാട്ടിലെ പൂവനത്തിൽ
കൊണ്ടുപോകാം നിന്നെ കൊണ്ടുപോകാം
എന്തു തന്നാലെന്നെ കൊണ്ടുപോകും
കാക്കക്കറുമ്പാ കള്ളക്കുറുമ്പാ
പട്ടുടുപ്പിച്ച് ഞാൻ കൊണ്ടുപോകാം
പൊന്നും വളയിട്ട് കൊണ്ടുപോകാം
പന്തയം വെച്ചൊരു മുത്തം തന്നാൽ
കൊണ്ടുപോകാം നിന്നെ കൊണ്ടുപോകാം
മുത്തമെന്നുള്ളിന്റെ ഉള്ളിൽ നിന്നും
മുത്തെടുക്കും പോൽ പുറത്തെടുക്കൂ
ആടുമേയ്ക്കുന്ന മലഞ്ചെരിവിൽ
ആദ്യമായ് നിന്നോശ കേട്ട മുതൽ
താമരപ്പൂവ് വിടർന്നു വന്നൂ
താളം പകർന്നെന്റെ നെഞ്ചിടിപ്പിൽ
പന്തയം വെച്ചൊരു മുത്തം തന്നാൽ
നെഞ്ചിലെ പൂവ് നിനക്കു തരാം
കള്ളക്കവണ എറിഞ്ഞെറിഞ്ഞ്
കണ്ണു ചുവന്ന കാലിച്ചെറുക്കാ
പാട്ടു കേട്ടാൽ നിന്റെ പാട്ടിലാവാൻ
നേരമില്ലിന്നൊട്ടും നേരമില്ല
മുത്തമെന്നുള്ളിന്റെ ഉള്ളിലല്ലോ
മുത്തെടുക്കും പോൽ പുറത്തെടുക്കൂ
പുന്നാരക്കാട്ടിലെ പൂവനത്തിൽ
കൊണ്ടുപോകാം നിന്നെ കൊണ്ടുപോകാം
എന്തു തന്നാലെന്നെ കൊണ്ടുപോകും
കാക്കക്കറുമ്പാ കള്ളക്കുറുമ്പാ