ഏഴിമല കോട്ടയിലെ

ആഹാ ... ആഹാ ... ആഹാ ...

ഏഴിമല കോട്ടയിലെ മയിലാണ്
ഉം ... ഉം ...
ഏഴിമല കോട്ടയിലെ മയിലാണെൻ കാമുകൻ
ഏഴായിരമഴകിന്റെ പീലി നീർത്തി ആടുവോൻ
മിണ്ടാതുരിയാടാതെ പറന്നു പോയെങ്ങവൻ
കണ്ടവരുണ്ടോ അവനെ ഒളിയാട്ടക്കാരനേ

മധുരാപുരി, മിഥിലാപുരി, അളകാപുരി അമരാപുരി
ഇന്ദ്രാപുരി ചന്ദ്രാപുരി ചുറ്റി നടന്നൂ
തേടിത്തേടി നടന്നെന്റെ കാലുകുഴഞ്ഞൂ
നോക്കിനോക്കിയിരുന്നെന്റെ കണ്ണു കടഞ്ഞൂ
കണ്ടവരുണ്ടോ അവനെ കണ്ടവരുണ്ടോ

ഏഴിമല കോട്ടയിലെ മയിലാണെൻ കാമുകൻ

നീലനദികൾ ഒഴുകുമുടലും നീർത്തിയാടുമഴക് കണ്ട്
തതക് ധിധിന ധിധിന ധിധിന 
തളാം തരികിടതക തളാം തരികിടതക
നീലനദികൾ ഒഴുകുമുടലും നീർത്തിയാടുമഴക് കണ്ട്
പ്രണയതരളമെന്റെയുള്ള് പണയം വെച്ചൂ
അവൻ പണയം വെച്ചൂ

തിരയാട്ടം തിറയാട്ടം കരകാട്ടം കനലാട്ടം 
പല താളം കാൽവിരൽകൾ കൊണ്ടു വരച്ചൂ
കാന്തൻ എന്റെയുള്ളിലമ്പുകൊണ്ട് കോറി വരച്ചൂ

ഓഹോ ... ഓഹോ ... ഓഹോഹോ ...

കണ്ടവരുണ്ടോ അവനെ കണ്ടവരുണ്ടോ
കണ്ടവരുണ്ടോ അവനെ കണ്ടവരുണ്ടോ

ഏഴിമല കോട്ടയിലെ ...
ഏഴിമല കോട്ടയിലെ മയിലാണെൻ കാമുകൻ
ഏഴായിരമഴകിന്റെ പീലി നീർത്തി ആടുവോൻ

പല കടലുകളുടൽപിരിവുകൾ അടിമുടിയൊരു ചടുല ചലന
ധിധിന ധിധിന ധിധിന ധിധിന
പല കടലുകളുടൽപിരിവുകൾ അടിമുടിയൊരു ചടുല ചലന
അവനെന്റെ നെഞ്ചിനുള്ളിൽ ചുവടു വെച്ചൂ 
പ്രണയച്ചുവടു വെച്ചൂ

കാറ്റോടും കാടിനുള്ളിൽ മീനോടും കടലരികിൽ 
ഞാനെന്റെ കാമുകനെ തേടി നടന്നൂ
പ്രേമത്താലെന്റെയുള്ളിൽ കീറിമുറിഞ്ഞൂ

കണ്ടവരുണ്ടോ അവനെ കണ്ടവരുണ്ടോ
കണ്ടവരുണ്ടോ അവനെ കണ്ടവരുണ്ടോ

ഏഴിമല കോട്ടയിലെ മയിലാണെൻ കാമുകൻ
ഏഴിമല കോട്ടയിലെ മയിലാണെൻ കാമുകൻ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhimala Kottayile