പുലിപ്പാല് വേണോ
പുലിപ്പാലു വേണോ പുലിപ്പല്ലു വേണോ
ശബരിമല അയ്യപ്പൻ ചോദിച്ചു
(F)ആരോടാ
എന്റമ്മാവന്റെ അമ്മാവനോട്..
പുലിപ്പാലു വേണോ പുലിപ്പല്ലു വേണോ
ശബരിമല അയ്യപ്പൻ ചോദിച്ചു...
പുലിപ്പാലു വേണ്ട പുലിപ്പല്ലു വേണ്ട
വേണ്ടാ വേണ്ടാ (2)
പുലിവാലു പിടിക്കാൻ മേലാ മേലാ
പേടിക്കു കെട്ടാൻ മോതിരം കെട്ടാൻ
വേണം എനിക്കൊരു വാല് വാല് വാല്
(Ch)വാല് വാല് വാല് വാല്
ആനത്താവളം വിട്ടിറങ്ങുമ്പോൾ
ആയിരം ആയിരം ആന മുന്നിൽ (2)
(F)സ്വാമിയേ ശരണം
അമ്മാവനേ ശരണം..
പുലിപ്പാലു വേണോ പുലിപ്പല്ലു വേണോ
ശബരിമല അയ്യപ്പൻ ചോദിച്ചു...
കാട്ടിൽ കിടന്നതു പിടിയാന
വീട്ടിലു വന്നപ്പോ മദയാന (2)
(F)വല്ല കുഴിയാനയായിരിക്കും
അല്ലല്ല കാട്ടാന
മദയാന പെറ്റതും പാലു കറന്നതും
മലയാള നാട്ടിൽ പാട്ടായി
അമ്മാവൻ ചത്തു ആനയും ചത്തു (2)
മരുമോനു കിട്ടിയീ കുട്ടിയാന ഈ
മരുമോനു കിട്ടിയീ കുട്ടിയാന
ഇടത്താനെ വലത്താനെ ചിന്നം വിളിയെടാ കുട്ടിയാനേ (2)
പുലിപ്പാലു വേണോ പുലിപ്പല്ലു വേണോ
ശബരിമല അയ്യപ്പൻ ചോദിച്ചു..(2)