ആശാമലരുകള്‍ വിരിഞ്ഞാലും

ആശാമലരുകള്‍ വിരിഞ്ഞാലും നൊമ്പരം
കൊഴിഞ്ഞാലും നൊമ്പരം
നൊമ്പരമില്ലാതെ ജന്മമുണ്ടോ
നൊമ്പരമില്ലാതെ മരണമുണ്ടോ
(ആശാമലരുകള്‍...)

അനുഭൂതികള്‍ക്കു ഞാന്‍ നിറം കൊടുത്തു
സ്വരം കൊടുത്തു
കല്‍ഹാരപുഷ്പം കണ്ട് മടങ്ങാന്‍
ചിറകു കൊടുത്തു
ഒരു ലില്ലിപ്പൂവിന്‍ മനസ്സില്‍
ഞാന്‍ താമസിച്ചു
പൂവമ്പനറിയാതെ പൂക്കാലമറിയാതെ
താമസിച്ചു ഞാന്‍ താമസിച്ചു
ആശാമലരുകള്‍ വിരിഞ്ഞാലും നൊമ്പരം
കൊഴിഞ്ഞാലും നൊമ്പരം

ഹേമന്തരാത്രിയില്‍ തൂമന്ദഹാസത്താല്‍ സ്വീകരിച്ചു
പൂമഞ്ചമൊരുക്കിയവള്‍ സ്വീകരിച്ചു
എന്നെ സ്വീകരിച്ചു
ഒരു തുള്ളി തേനിന്‍ മധുരം
ആ പൂ ചൊരിഞ്ഞു
പൂന്തെന്നലറിയാതെ പൂത്തുമ്പിയറിയാതെ
തേന്‍ ചൊരിഞ്ഞു പൂവിന്‍ കണ്ണടഞ്ഞു

ആശാമലരുകള്‍ വിരിഞ്ഞാലും നൊമ്പരം
കൊഴിഞ്ഞാലും നൊമ്പരം
നൊമ്പരമില്ലാതെ ജന്മമുണ്ടോ
നൊമ്പരമില്ലാതെ മരണമുണ്ടോ
ആശാമലരുകള്‍ വിരിഞ്ഞാലും നൊമ്പരം
കൊഴിഞ്ഞാലും നൊമ്പരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Asamalarukal virinjalum

Additional Info

Year: 
1983

അനുബന്ധവർത്തമാനം