നായിക നീ നായിക നീ
നായിക നീ...നായിക നീ
ഒരു സ്വപ്ന നാടക നായിക നീ
കഥയറിയാതെ കളമറിയാതെ
വേഷമണിഞ്ഞൊരു നായിക നീ
നായിക നീ...നായിക നീ
യവനിക വീഴും മുമ്പേ
അഭിനയം തീരും മുമ്പേ
അരങ്ങിലെ നായകൻ എങ്ങോ മറഞ്ഞു
വിരഹവിലോലയായ് നീ കരഞ്ഞു
നായിക നീ...നായിക നീ
ജനകന്റെ പുത്രിയ്ക്കും കണ്ണീര്
കണ്വന്റെ പുത്രിയ്ക്കും കണ്ണീര്
താരമ്പൻ വന്നാലും കണ്ണീര്
പിന്നെ താരാട്ടുപാട്ടിലും കണ്ണീര്
നായിക നീ...നായിക നീ
കടലിൻ ദുഃഖമൊരു നീർത്തുള്ളി
കരയുടെ ദുഃഖമൊരു മൺതരി
സ്ത്രീതൻ ദുഃഖമൊരലയാഴി
എന്നും തീരങ്ങളില്ലാത്ത അലയാഴി
നായിക നീ...നായിക നീ
ഒരു സ്വപ്ന നാടക നായിക നീ
കഥയറിയാതെ കളമറിയാതെ
വേഷമണിഞ്ഞൊരു നായിക നീ
നായിക നീ...നായിക നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Naayika nee
Additional Info
Year:
1983
ഗാനശാഖ: