കന്നി വെയില് കുളിര് കുളിര്

 

കന്നി വെയില്...കുളിര് കുളിര്.. . 
വെണ്ണിലാവ്..  വെയില് വെയില്
എന്നുമെന്നും നീയെനിക്കൊരു കുളിര് കുളിര്
നീയൊരു തേൻകുളിര്
ആ.. നീയൊരു തേൻ കുളിര്
(കന്നി വെയില്...)

ഇരുളിൻ ചുരുൾമുടിയുലഞ്ഞു 
ലാല ലലലാ. . . 
മുകിലിൻ മുലക്കച്ചയഴിഞ്ഞു 
ലാല ലലലാ. . . 
ഉന്മാദിനിയായ്... ഒരുങ്ങി നിൽപ്പൂ
ഈ രാത്രി.. . 
മനസ്സിൽ മധുവിധു രാത്രി . . 
അനുരാഗനദിയായ്...വികാരവതിയായ്
അഴകായ് ഒഴുകി വരൂ... നീ
ഒഴുകിയൊഴുകി വരൂ
(കന്നി വെയില്...)

മണിയറ സ്വപ്നങ്ങൾ വിടർന്നൂ
ലാല ലലലാ. . . 
മദനോത്സവനൃത്തം തുടർന്നൂ
ലാല ലലലാ. . . 
മാദകലഹരിയിൽ...മയങ്ങി നിൽപ്പൂ
ഈ രാത്രീ . . . 
മനസ്സിൽ മധുവിധു രാത്രീ. . 
അനുരാഗരാഗമായ്
വികാരദാഹമായ്
അഴകായ് ഒഴുകി വരൂ.. നീ
ഒഴുകിയൊഴുകി വരൂ

കന്നി വെയില്...കുളിര് കുളിര്.. . 
വെണ്ണിലാവ്..  വെയില് വെയില്
എന്നുമെന്നും നീയെനിക്കൊരു കുളിര് കുളിര്
നീയൊരു തേൻകുളിര് 
ആ.. നീയൊരു തേൻ കുളിര്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanni veyilu

Additional Info

Year: 
1983

അനുബന്ധവർത്തമാനം