പ്രഭാതരശ്മികളെ പ്രഭാതരശ്മികളെ

പ്രഭാതരശ്മികളെ പ്രഭാതരശ്മികളെ പ്രഭാതരശ്മികളെ
പ്രപഞ്ചമുണരാൻ പൊൻകണിവെച്ചു ഭക്തികീർത്തനം പാടൂ
ഭക്തികീർത്തനം പാടൂ
പ്രഭാതരശ്മികളെ

കറുത്തകൂടാരങ്ങൾ കെട്ടി കണ്ണുകൾ പൂട്ടിയുറങ്ങും
കറുത്തകൂടാരങ്ങൾ കെട്ടി കണ്ണുകൾ പൂട്ടിയുറങ്ങും
കൂരിരുളാകും ദുഃഖം കീറും
കൂരിരുളാകും ദുഃഖം കീറും
കൂരമ്പുകളെ രശ്മികളെ
പ്രഭാതരശ്മികളെ

വെള്ളത്താമരമലരുകൾ പോലെ
വെള്ളിവിളക്കുകൾ തെളിയിച്ചു
വെള്ളത്താമരമലരുകൾ പോലെ
വെള്ളിവിളക്കുകൾ തെളിയിച്ചു
മാടിവിളിപ്പൂ വീടുകൾ തോറും
മംഗളരംഗതരംഗങ്ങൾ
വരൂ വരൂ വരൂ
പ്രഭാതരശ്മികളെ

സുദിനം പൊട്ടിവിടർന്നൂ
സുന്ദര നാദബ്രഹ്മമുണർന്നൂ
സുദിനം പൊട്ടിവിടർന്നൂ
സുന്ദര നാദബ്രഹ്മമുണർന്നൂ
സുഖകരരമ്യം സുരസംഗീതം
സുഖകരരമ്യം സുരസംഗീതം
മധുരമനോത്സവമാഘോഷം
വരൂ വരൂ വരൂ
പ്രഭാതരശ്മികളെ പ്രഭാതരശ്മികളെ
പ്രപഞ്ചമുണരാൻ പൊൻകണിവെച്ചു ഭക്തികീർത്തനം പാടൂ
ഭക്തികീർത്തനം പാടൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prabhatharasmikale Prabhatharasmikale

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം