മാമ്പൂ വിരിയുന്ന രാവുകളിൽ
Music:
Lyricist:
Singer:
Raaga:
Film/album:
മാമ്പൂ വിരിയുന്ന രാവുകളിൽ
മാതളം പൂക്കുന്ന രാവുകളിൽ
ഞാനൊരു പൂവ് തേടിപ്പോയി
ആരും കാണാത്ത പൂവു തേടിപ്പോയി
(മാമ്പൂ...)
പനിനീർ റോജാ മലരല്ലാ അത്
പാരിജാതപ്പൂവല്ലാ (2)
പാതിരാക്കുയിൽ പാടിയുണർത്തും
പാലപ്പൂവും അല്ല
കുങ്കുമപ്പൂവാണല്ലോ
(മാമ്പൂ...)
പറുദീസയിലെ പൂവല്ല അത്
പവിഴമല്ലിപ്പൂവല്ല (2)
കായാമ്പൂവോ കനകാംബരമോ
കാനനപ്പൂവോ അല്ല
കണ്മണിയാളേ നിന്നനുരാഗ
കുങ്കുമപ്പൂവാണല്ലോ
(മാമ്പൂ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mampoo viriyunna
Additional Info
ഗാനശാഖ: