കദനത്തിൻ കാട്ടിലെങ്ങോ

ഓ...
കദനത്തിൻ കാട്ടിലെങ്ങോ
കരിയില കൂട്ടിലെങ്ങോ
കരൾ നൊന്തു കഴിയുമെൻ‍
കുരുവി കുഞ്ഞേ
പനിമതിയറിയാതെ
പാതിരാവറിയാതെ
പവിഴചിറകു നീര്‍ത്തി
പറന്നു പോരൂ (കദനത്തിൻ..)

മണിമലര്‍ കാവിലെങ്ങോ
മകരനിലാവിലെങ്ങോ
മകരന്ദ ലഹരിയിൽ മയങ്ങിവീഴാം
മലര്‍വനമറിയാതെ
മധുമാസമറിയാതെ
മമ ജീവനേ ഒഴുകിപ്പോരൂ (കദനത്തിൻ..)

വിടവുള്ള കല്ലിലെങ്ങോ
 വിറയാര്‍ന്ന കൊമ്പിലെങ്ങോ (2)
വീണുനൊന്ത കുഴലുമായ്
 വരുന്ന കാറ്റേ
മതിയോടും പറയല്ലേ
മലരോടും പറയല്ലേ
അവളെ ഞാനിന്നു പാടി വിളിച്ച കാര്യം (കദനത്തിൻ..)
ഓ.. ഓ.. ഓ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadanathin kaattilengo

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം