പമ്പാനദിയുടെ പനിനീർനദിയുടെ
പമ്പാനദിയുടെ പനിനീർനദിയുടെ പൈമ്പാലൊഴുകും നാടേ
പരിപാവനം സുഖദായകം പാരിൻ പൊന്മണിഭൂഷണം

ഇടവപ്പാതിയിൽ മുങ്ങിക്കുളിച്ചു ഈറൻപുടവയുടുത്തു

മഴവിൽക്കൊടിയാൽ തലമുടികെട്ടിയ മഹിതേ മഹിതേ മഹിതേ
പമ്പാനദിയുടെ പനിനീർനദിയുടെ പൈമ്പാലൊഴുകും നാടേ
വസന്തമലരുകൾ പണിയിച്ചേകിയ തിരുവാഭരണം ചാർത്തി

മധുവിധുപോകാൻ ഒരുങ്ങി നിൽക്കും വധുവേ വധുവേ വധുവേ
പമ്പാനദിയുടെ പനിനീർനദിയുടെ പൈമ്പാലൊഴുകും നാടേ
തിരുവോണത്തിൻ പൂവിരിയുന്നു തിരുവാതിരമലർ വിരിയുന്നു

കാർത്തികദീപം കനകവിഷുക്കണി
കാർത്തികദീപം കനകവിഷുക്കണി വിരിയും കഥകളി നാടേ
പമ്പാനദിയുടെ പനിനീർനദിയുടെ പൈമ്പാലൊഴുകും നാടേ
പരിപാവനം സുഖദായകം പാരിൻ പൊന്മണിഭൂഷണം
പമ്പാനദിയുടെ പനിനീർനദിയുടെ പൈമ്പാലൊഴുകും നാടേ, എൻ നാടേ