പൊന്നും തേനും

പൊന്നും തേനും നീ വിളമ്പി
അന്നനടനശ്രീ തുളുമ്പി
നീലക്കണ്മയിൽ പീലികളാടി
പുഞ്ചിരിയാൽ പാൽക്കാവടിയാ‍ടി (പൊന്നും...)

പ്രഥമരാത്രി തൻ പ്രമദശയ്യയിൽ
പ്രണയസരോജ പൂവിതളായി
മധുമതി നീ വിതുമ്പി വിടർന്നു
മധുരത്തേനിൻ സുഗന്ധമടർന്നു
ഞാനാം വനഭൃംഗമതിൽ നീരാടി (പൊന്നും...)

രജതരജനി തൻ നടനവേദിയിൽ
ചലനഭംഗി തൻ മാതൃകയായി
നിറനിലാവാം നർത്തകി വന്നു
ഞാനാം നിഴലതു കണ്ടു രസിച്ചു (പൊന്നും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnum Thenum

Additional Info

Year: 
1973

അനുബന്ധവർത്തമാനം