ചന്ദനത്തിൽ കടഞ്ഞെടുത്ത

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം
പ്രിയയോ കാമശിലയോ -
നീയൊരു പ്രണയഗീതകമോ
(ചന്ദനത്തിൽ )

ഗാനമേ നിൻ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങൾ
ഈറൻ പൂന്തുകിലായ്
രതിയോ രാഗനദിയോ
നീ സുഖരംഗസോപാനമോ
(ചന്ദനത്തിൽ )

ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ - പ്രേമനിധിയോ
നീ സുഖ സ്വർ‌ഗ്ഗവാസന്തമോ
(ചന്ദനത്തിൽ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (5 votes)
Chandhanathil

Additional Info

Year: 
1973

അനുബന്ധവർത്തമാനം