താരകരൂപിണീ

താരകരൂപിണീ നീയെന്നുമെന്നുടെ
ഭാവന രോമാഞ്ചമായിരിക്കും
ഏകാന്ത ചിന്തതൻ‍ ചില്ലയിൽ പൂവിടും
എഴിലം പാലപ്പൂവായിരിക്കും
താരകരൂപിണീ.....

നിദ്രതൻനീരദ നീലവിഹായസ്സിൽ
നിത്യവും നീ പൂത്തു മിന്നിനിൽക്കും
സ്വപ്നനക്ഷത്രമേ നിൻചിരിയിൽ സ്വർഗ-
ചിത്രങ്ങളെന്നും ഞാൻ കണ്ടുനിൽക്കും
താരകരൂപിണീ.....

കാവ്യവൃത്തങ്ങളിലോമനേ നീ നവ-
മാകന്ദമഞ്ജരി ആയിരിക്കും
എൻ‌മണിവീണതൻ രാഗങ്ങളിൽ സഖി
സുന്ദര മോഹനമായിരിക്കും
താരകരൂപിണീ.....

ഈ ഹർഷവർഷ നിശീഥിനിയിൽ നമ്മൾ
ഈണവും താളവുമായിണങ്ങി
ഈ ജീവസംഗമ ധന്യത കാണുവാൻ
ഈരേഴുലകും അണിഞ്ഞൊരുങ്ങി

താരകരൂപിണീ നീയെന്നുമെന്നുടെ
ഭാവന രോമാഞ്ചമായിരിക്കും
ഏകാന്ത ചിന്തതൻ‍ ചില്ലയിൽ പൂവിടും
എഴിലം പാലപ്പൂവായിരിക്കും
താരകരൂപിണീ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (2 votes)
Tharaka Roopini

Additional Info

Year: 
1973

അനുബന്ധവർത്തമാനം