പൊന്നും നൂലിൽ പൂമുത്തു പോലെ
ആരോ ആരോ ആരാരിരോ
ആരിരം രാരീരം രാരോ (2)
പൊന്നും നൂലില്‍ പൂമുത്തു പോലെ
പൊന്നുഷ താരക പോലെ (2)
നീയെന്‍ സ്വപ്ന തീരങ്ങളില്‍
ആയിരം പൂക്കണിയായി
ആരോ ആരോ ആരോമലേ
ആരു നീ പൂമകള്‍ പോലെ
ആരോ ആരോ നീയോമലേ
ആതിരപ്പൂന്തിങ്കള്‍ പോലെ
രാക്കുയിലമ്മ തൻ താരാട്ടു കേട്ടു
പൂക്കളുറങ്ങുകയായി
കന്നിനിലാവിന്റെ തൊട്ടിലിനുള്ളില്‍
അമ്പിളിക്കുഞ്ഞുമുറങ്ങി
ആലിലച്ചില്ലയില്‍ തുള്ളും കാറ്റും
ആടിത്തളര്‍ന്നു മയങ്ങീ
ആലിലച്ചില്ലയില്‍ തുള്ളും കാറ്റും
ആടിത്തളര്‍ന്നു മയങ്ങീ
താഴമ്പൂക്കളില്‍ മെല്ലെ
ചായും തെന്നലെപ്പോലെ
നിന്‍ കുഞ്ഞുമാറില്‍ നിന്മിഴിക്കോണില്‍
തങ്കക്കിനാവിളവേല്‍ക്കും
പോരൂ ദേവദൂതികളേ
താഴെയെന്‍ കുഞ്ഞിനു കൂട്ടായ്
പൊന്നും നൂലില്‍ പൂമുത്തു പോലെ
പൊന്നുഷ താരക പോലെ
വാനിന്റെ വാത്സല്യം തീർത്ഥം തളിക്കും
കാനനജ്വാലകള്‍ പൂക്കും
കാര്‍മുകിലാനകള്‍ പൂരത്തിനെത്തും
കാവിലെ കാഴ്ചകള്‍ കാണാം
താമരക്കാലടി താതെയ് താതെയ്
താളത്തിലൊന്നിനിയാട്
താമരക്കാലടി താതെയ് താതെയ്
താളത്തിലൊന്നിനിയാട്
ആടൂ ലാവണ്യലാസ്യം
പാടാം മോഹനരാഗം
ആടുന്നതാരോ ദേവതമാരോ
താരാമനോഹരിമാരോ
പാടാം ഞാനെന്‍ കണ്മണിക്കായ്
പാട്ടിന്റെ പാലാഴി തീര്‍ക്കാം
പൊന്നും നൂലില്‍ പൂമുത്തു പോലെ
പൊന്നുഷ താരക പോലെ
നീയെന്‍ സ്വപ്ന തീരങ്ങളില്‍
ആയിരം പൂക്കണിയായി
ആരോ ആരോ ആരാരിരോ
ആരിരം രാരീരം രാരോ (2)
ആരിരം രാരീരം രാരോ
ആരിരം രാരീരം രാരോ