പാട്ടു പാടുവാൻ മാത്രം
ആ...ആ...ആ...ആ..
പാട്ടുപാടുവാന്‍ മാത്രം ഒരു
കൂട്ടു തേടിയെന്‍ രാപ്പാടീ
വന്നതെന്തിനീ കൂട്ടില്‍
കണിക്കൊന്ന പൊന്നുതിരുമീ വനിയില്‍
പാതിരാക്കുരുവി നിന്‍ കിനാവുകള്‍ നിനവുകള്‍
ഏതു മണ്‍വീണ തന്‍ മലര്‍ത്തന്തി
തേടുന്നുവോ കേഴുന്നുവോ
(പാട്ടു പാടുവാൻ...)
വിഷാദരാഗഭാവം വിടരാതകതാരിലൊതുക്കീ (2)
വിലോലതന്തിയാകെ വിമൂകശാന്തമായോ
പറയൂ നിന്റെ തേന്‍ കുടമുടഞ്ഞുവോ
ഒരു ചക്രവാകം വിതുമ്പീ
ഇന്നെന്‍ സൗഗന്ധികങ്ങള്‍ കൊഴിഞ്ഞു വീഴുന്നുവോ
(പാട്ടു പാടുവാൻ...)
ആ...ആ...ആ.....
വിശാലനീലവാനില്‍ മധുമാസ നിലാവു മയങ്ങീ (2)
മനസ്സരസ്സിലേതോ മരാളികാ വിലാപം
തരളമാനസ്സേ തരിക മാപ്പു നീ
ഒരു കാറ്റു കണ്ണീരോടോതീ
സ്നേഹം സംഗീതമാകും
വിദൂരതീരമെങ്ങോ
(പാട്ടു പാടുവാൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paattu paaduvaan maathram