അമ്മക്കുരുവീ കുരുവീ

 

അമ്മക്കുരുവീ കുരുവീ അമ്മിണിക്കുരുവീ (2)
പൊന്മണിക്കതിര്‍ കൊക്കിലേന്തി
കുഞ്ഞിരിക്കും കൂടണയാന്‍
അഞ്ജനക്കുരുവീ കുരുവീ പറന്നു വായോ
(അമ്മക്കുരുവീ....)

നീ വരും വഴി നൊന്തുപാടും മുളംകാടുണ്ടോ
നീയതിന്റെ പാട്ടൊരെണ്ണം പഠിച്ചു വായോ (2)
നീ വരും വഴി തെന്നല്‍ മേയും തേന്മാവുണ്ടോ
ആ...ആ...ആ....
നീ വരും വഴി തെന്നല്‍ മേയും തേന്മാവുണ്ടോ
മാവിലൂഞ്ഞാലാടും ഉണ്ണിക്കനികളുണ്ടോ
മഴവില്ലിന്നഴകുള്ള പൂക്കളുണ്ടോ
പൂമഴപെയ്താല്‍ കിളിര്‍ക്കുന്ന കിനാക്കളുണ്ടോ
(അമ്മക്കുരുവീ....)

വിണ്ണിലെ പൊന്നുരുളിയില്‍ പാല്‍പ്പായസം വച്ചു
മണ്ണിലെ പൂക്കിടാങ്ങള്‍ക്കത് പകര്‍ന്നു വച്ചു (2)
കാത്തിരിക്കുമൊരമ്മയുണ്ടോ നീ വരും വഴിയില്‍

ആ...ആ...ആ...ആ....
രാത്രിമുല്ലകള്‍ വാസനത്തിരി കൊളുത്തും നടയില്‍
ഇരുള്‍ വീണു കുളുര്‍മഞ്ഞും കൂടെ വന്നൂ
പൂങ്കുരുവീ നിന്‍ മണിക്കുഞ്ഞും മയക്കമായോ
(അമ്മക്കുരുവീ....)
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Ammakkuruvee kuruvee

Additional Info

അനുബന്ധവർത്തമാനം