ഒരേ പാതയിൽ ഒരേ നിഴലു പോൽ

 

ഒരേ പാതയിൽ ഒരേ നിഴലു പോൽ (2)
ഒരുമയാർന്നു പാടി നീങ്ങിടും നാം
(ഒരേ പാതയിൽ...)

ഈ മധുരസായാഹ്നം  ഈ സൗഹൃദ സംഗീതം
ഇനിയെന്നും ഇനിയെന്നും ഓർമ്മിക്കും നാം
പുതിയൊരു സ്നേഹ ബന്ധനം ആ
അറിയും മലരും മണ്ണും വിണ്ണും
ഓരോ പൂവിലും ഓരോ തളിരിലും
തിരയുമിന്നു നവഭാവന നാം
(ഒരേ പാതയിൽ...)

ഈ സരിതാ സന്ദേശം ഈ കര തൻ ആവേശം
അതിൽ നിന്നും ഉണരുന്നു പുതുനാമ്പുകൾ
ഇതിലൊരു തിരയുണരുമ്പോൾ ഹാ
ഇനിയും തെളിയും നമ്മുടെ ഹൃദയം
കാലം നീങ്ങുമീ ഗാനം മാഞ്ഞിടാ
പിരിയുകില്ല പ്രിയസോദരീ നാം
(ഒരേ പാതയിൽ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ore pathayil ore nizhalupol

Additional Info