ഈ വട കണ്ടോ സഖാക്കളേ

 

ഈ വട ആ.ആ...
 ഈ നൂൽ വട ഹാ...
കഷ്ടമേ ഹയ്യോ...

ഈ വട കണ്ടോ സഖാക്കളേ
ഇതു ചതിയല്ലേ സഖാക്കളേ (2)
ഇരുന്നൂറു ചെന്നാലും ഏമ്പക്കം വരുമോ
ഇതു വെറും ഗുളിക
തുളയുള്ള ഗുളിക
വാഗൺ സീക്രട്ട് ഫീലിംഗ്സെല്ലാം
പറയാം എഴുതാം പൊരുതാം കൂവാം
(ഈ വട കണ്ടോ...)

ഓസിയല്ലിത് നമ്മളേകും  കാശിനില്ലാ വിലയെന്നോ
വീട്ടിലുള്ളൊരു മൂപ്പിലാനു നോട്ടിരട്ടിപ്പില്ലെന്നോ
വലിയ വടകൾ നമുക്കും വേണം
ഉഴുന്നു വടയിൽ ഉഴുന്നു വേണം
ഉദരം വികലം മെസ്സിൻ ബില്ലോ
മാസം തോറും കഠിനം കഠിനം (2)
കളിയിതു വേണ്ടാ കഥയിതു മാറും
വാഗൺ സീക്രട്ട് ഫീലിംഗ്സെല്ലാം
പറയും എഴുതും പൊരുതും കൂവും
(ഈ വട കണ്ടോ...)

മാപ്പുസാക്ഷി നിക്കറുമാമൻ മറ്റു പലരും ഓർത്തെങ്കിൽ
ഓലനായും കാളനായും തോരനായും മത്തങ്ങ
പുതിയ രക്തം നമുക്കു വേണം
പഴയ കുറ്റി കലമ്പീടേണം
ചൊറിയൻ ചേന ഇനിയും വേണ്ട
ഗ്യാസിൻ യാത്ര കഠിനം കഠിനം (2)
കളിയിതു വേണ്ടാ കഥയിതു മാറും
വാഗൺ സീക്രട്ട് ഫീലിംഗ്സെല്ലാം
പറയും എഴുതും പൊരുതും കൂവും
(ഈ വട കണ്ടോ...)
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee vada kando

Additional Info