ഒന്നു തൊട്ടേ അന്നു തൊട്ടേ

ഒന്നു തൊട്ടേ അന്നു തൊട്ടേ
തൊട്ടാവാടി നിന്നെ
എന്റെ ഉള്ളിന്റെ ഉള്ളിലെ മുറ്റത്തു നട്ടെ
ചാരെ കാത്തിരുന്നേ
ഒന്നു നനയാനായി മഴമോഹം പെയ്യും
തണ്ണീർ തേവി മെല്ലെ വിടരാനായി
ഇടനെഞ്ചും വേവും വെണ്ണീർ തൂവി
നാണം മയ്യിട്ടു മണിക്ക്യ കണ്ണോടെ
അനുരാഗം നമ്മിൽ പൂക്കുന്നു മൗനം 

ഒന്നു തൊട്ടേ അന്നു തൊട്ടേ
തൊട്ടാവാടി നിന്നെ
എന്റെ ഉള്ളിന്റെ ഉള്ളിലെ മുറ്റത്തു നട്ടെ
ചാരെ കാത്തിരുന്നേ....

കിളിച്ചുണ്ടൻ മാവിൻ ചോട്ടിൽ
ഒളിച്ചെത്തും കാറ്റായ് മാറാം
ഇതളുകൾ വാടാതൊരു മുത്തം തന്നീടാം ഇരവറിയാതെ കഥയോതാം കാതോരം മഷിക്കണ്ണിൻ കോണിൽ അന്നെ
നിനെക്കേകാൻ കാത്തെ വെക്കും മണിക്കനാവെല്ലാം മറക്കാതെ തന്നീടാം
വയൽ പുള്ളു പാടും പൂതു പാട്ടും കേട്ടിടാം ആത്മാവിൽ മധു നിറയേ..
അതിരുകളോ അലിയുകയായ്..
ആഷാഢം മായുന്നെ
ആവണി പൊൻകണിയായി.. 

ഒന്നു തൊട്ടേ അന്നു തൊട്ടേ
തൊട്ടാവാടി നിന്നെ
എന്റെ ഉള്ളിന്റെ ഉള്ളിലെ മുറ്റത്തു നട്ടെ
ചാരെ കാത്തിരുന്നേ...

മനസ്സാകും കൂടിൻ ചാരെ
മലർകാലം വന്നേ വീണ്ടും
കരിമുകിൽ മാഞ്ഞേ
നിറവാനം പൂക്കുന്നേ
പുലരികൾ തോറും കിളിനാദം കേൾക്കുന്നേ എനിക്കെന്നും നെഞ്ചിനുള്ളിൽ
മിടിപ്പായി മാറും മുല്ലേ
ഇലത്തണലായി ഇനി എന്നും നിന്നീടാം
ഇമ നനയാതെ നിധിപോലെ കാത്തിടാം
ആവോളം പുഴനിറയെ
നിനവുകളോ കരകവിയെ
നീയെന്നും എൻ കണ്ണിൻ
ആവണി പൊൻകണിയായി..

ഒന്നു തൊട്ടേ അന്നു തൊട്ടേ
തൊട്ടാവാടി നിന്നെ
എന്റെ ഉള്ളിന്റെ ഉള്ളിലെ മുറ്റത്തു നട്ടെ
ചാരെ കാത്തിരുന്നേ. 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
onnu thotte annu thotte