ഒന്നാനാമങ്കണത്തിൽ

ഒന്നാനാമങ്കണത്തിൽ
ഒന്നല്ലോ കൊച്ചുമുല്ല
കൊച്ചുമുല്ല പൂത്തതെല്ലാം
കുഞ്ഞു പെണ്ണിൻ സ്വപ്നമല്ലോ

ഒന്നാനാം കൊച്ചുമുല്ല
പൂത്തതെല്ലാം പൂ ചൊരിഞ്ഞു
പൊന്നോല പൂക്കൈതയോലയിട്ടു
കന്നിക്കുടമെറിഞ്ഞു
മുല്ലപ്പൂ വാരിയെടുത്തു
നല്ലൊരു മാല കൊരുത്തൂ
മാരനെയാചരിപ്പാൻ
ആ കഴുത്തിൽ മാല ചാർത്താൻ
ആ..ആ..(ഒന്നാനാമങ്കണത്തിൽ.)

ഒന്നാനാം പൊന്നൂഞ്ഞാലിൽ പൂത്തിലക്കം പൂമകള്
പൊന്നോല പൂങ്കുരുത്തോല ചേർത്തു കെട്ടും
പന്തലിൽ നിൽക്കും
കണ്ണിലു പൂക്കളം മിന്നും
ചുണ്ടിലു നിലാവു തിളങ്ങും
മാരനെയാചരിക്കും ആ കഴുത്തിൽ മാല ചാർത്തും
ആ...ആ.....(ഒന്നാനാമങ്കണത്തിൽ.)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnanamanganathil

Additional Info

അനുബന്ധവർത്തമാനം