സത്യമാണു ദൈവമെന്ന് പാടി

സത്യമാണു ദൈവമെന്നു പാടി
മർത്ത്യനെ വഞ്ചിച്ച യോഗിമാരേ
സ്വർഗ്ഗ കഥകൾ മാതൃകയായ് ഏറ്റു ചൊല്ലീ
നിങ്ങൾ വാഗ്ദാനം നൽകിയ പുലരിയെവിടെ
എവിടെ എവിടെ

നാണയവും കടലാസ്സും പൊട്ടിച്ചിരിക്കുന്നു
നായ്ക്കളെ പോൽ മനുഷ്യ വർഗ്ഗം പാഞ്ഞടക്കുന്നു
ധർമ്മ നീതികൾ പോർക്കളത്തിൽ തോറ്റു
പുണ്യപുരാണത്തിൽ ഉറങ്ങുന്നു
സ്നേഹ സൂര്യനുദിച്ചുയരും
പുലരി എവിടെ നിങ്ങൾ വാഗ്ദാനം നൽകിയ
പുലരി എവിടെ എവിടെ(സത്യ..)

രാജ്യം പോയ ധർമ്മപുത്രൻ കാടു തേടുന്നു
ദൂതു പോകാൻ ഗീത ചൊല്ലാൻ കൃഷ്ണനില്ലല്ലൊ
രാഗഗാഥകൾ താളം തെറ്റി വീഴും
ദു;ഖരാഗവീചികാളാകുന്നു
സ്നേഹ ഗാനമലയടിക്കും
പുലരി എവിടെ നിങ്ങൾ വാഗ്ദാനം നൽകിയ
പുലരി എവിടെ എവിടെ(സത്യ..)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sathyamaanu Daivamennu Paadi

Additional Info

അനുബന്ധവർത്തമാനം