ഞാനോ രാവോ

ഞാനോ രാവോ.. ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു..
ഒരു കാറ്റായ് മഴയായ് കിളിവാതിലിൽ വന്നു
ചാരെ.. നിന്നെ കൺപാർക്കുവാൻ..
കണ്ണനെ കരിമുകിലമ്പരനെ..
മധുരാമൃത മുരളീരവ മഴയോടെ അണയൂ നീ
കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീധര നീലാംബുജ നയനെ..
ഞാനോ രാവോ.. ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു..

പുലരിയിൽ.. പുതുവെയിലിൻ
കുടനിവരണ കസവണിയണ്
ഇരവിന് പൊടിമഴയിൽ
വളയിളകണ്  ചിരിവിരിയണ്‌
ഒരു മുഖം അരുവി പോലവേ ..ഹോ
ജനലഴി ഇടയിലൂടവേ.....
ഒരു നോക്കാൽ ഞാൻ കണ്ടേ
അതിനൊഴുകി മറയും അഴകിൽ
വിവശനായി ഞാൻ മുകിലായ് ഞാൻ
കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീരവ മഴയോടെ അണയൂ നീ  
ഞാനോ രാവോ.. ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു..

കരിമ്പില് മധു നിറയും
തിന വിളയണ്‌ മനമുണരണ്
ചിതറിയ മുളയരിയിൽ  
കിളയണയണ് സ്വരമുയരണ്
പലകുറി ഞാൻ അലിഞ്ഞിതാ ..ഹോ
മറയുവതെങ്ങിതെങ്ങു നീ...
ഒരു ജന്മം പോരാതെ
പലവഴികൾ തിരയുമിനിയുമിവിടെ ഈ ഞാൻ
കനലായി ഞാൻ....
കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീധര നീലാംബുജ നയനെ..
ഞാനോ രാവോ.. ഇരുളു നീന്തി വന്നു
ആരും കാണാതകലെ കാത്തു നിന്നു..
ഒരു കാറ്റായ് മഴയായ് കിളിവാതിലിൽ വന്നു
ചാരെ.. നിന്നെ കൺപാർക്കുവാൻ..
കണ്ണനെ കരിമുകിലമ്പരനെ..
മധുരാമൃത മുരളീരവ മഴയോടെ അണയൂ നീ
കണ്ണനെ കരിമുകിലമ്പരനെ
മധുരാമൃത മുരളീധര നീലാംബുജ നയനെ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njano ravo

Additional Info

Year: 
2018

അനുബന്ധവർത്തമാനം