അഞ്ചാണ്ടു ഭരിക്കാൻ

Year: 
2018
Anchandu bharikkan
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

അഞ്ചാണ്ട് ഭരിക്കാൻ
അച്ചാരം വാങ്ങിച്ചിട്ട്
നെട്ടോട്ടം തുടങ്ങിയല്ലോ..
നാടാകെ കലങ്ങിയല്ലോ
കേളൻമാർ കുലുങ്ങിയല്ലോ
ഊളന്മാർ നടുങ്ങിയല്ലോ ...
നടുങ്ങിയല്ലോ നടുങ്ങിയല്ലോ നടുങ്ങിയല്ലോ
കേളൻമാർ കുലുങ്ങിയല്ലോ
ഊളന്മാർ നടുങ്ങിയല്ലോ ...
നടുങ്ങിയല്ലോ നടുങ്ങിയല്ലോ നടുങ്ങിയല്ലോ
എന്ത് കിട്ടും എന്ത് കിട്ടും
എന്ത് കിട്ടും എന്ത് കിട്ടും
കൂടെ നിന്നാൽ എന്ത് കിട്ടും...
എന്ത് കിട്ടും എന്ത് കിട്ടും
നോട്ട് കിട്ടും ചീട്ട് കിട്ടും
വേണ്ടിവന്നാൽ എന്തും കിട്ടും
സീറ്റ് കിട്ടും സീറ്റ് കിട്ടും
പാട്ടുപാടി പുട്ടുപോലെ ജയിച്ചുകേറാം
ജയിച്ചുകേറാം....
പാട്ടുപാടി പുട്ടുപോലെ ജയിച്ചുകേറാം
ജയിച്ചുകേറാം....
എന്ത് കിട്ടും എന്ത് കിട്ടും
എന്ത് കിട്ടും എന്ത് കിട്ടും
കൂടെ നിന്നാൽ എന്ത് കിട്ടും...
എന്ത് കിട്ടും എന്ത് കിട്ടും
നോട്ട് കിട്ടും ചീട്ട് കിട്ടും
വേണ്ടിവന്നാൽ എന്തും കിട്ടും
സീറ്റ് കിട്ടും സീറ്റ് കിട്ടും

കലക്കി വയ്ക്ക് കുലുക്കി വയ്ക്ക്
സോഡാപ്പൊടിക്കൂടി കൂടി
കൂടുവിട്ട് പോയവനെ പാട്ടിലാക്കാൻ
എന്ത് വഴി .....
സീറ്റ് വാങ്ങാം നോട്ട് കൊണ്ട്
വോട്ടും വാങ്ങാം നോട്ടുകൊണ്ട്
നാട്ടുകാരെ പാട്ടിലാക്കി
വോട്ടുനേടി ജയിച്ചുകേറാം...

കൊടിപിടിച്ചാൽ എന്ത് കിട്ടും
കൊടിപിടിച്ചാൽ എന്ത് കിട്ടും
കൊടിവച്ച കാർ വീട്ടിലെത്തും
കൊടിവച്ച കാർ വീട്ടിലെത്തും
കൊടി പിടിക്കാൻ വോട്ടു കിട്ടാൻ
കൊടി പിടിക്കാൻ വോട്ടു കിട്ടാൻ
കൊടി പിടിക്കാം കൂട്ടുകാരെ
കൊടി പിടിക്കാം കൂട്ടുകാരെ

പാലൊഴുക്കാം തേനൊഴുക്കാം
എന്ന് ചുമ്മാ തട്ടിവിടാം
വട്ടമിട്ട് നാടിളക്കാം വോട്ടർമാരെ പൊട്ടരാക്കാം
തുടി മുഴക്കാം തൂത്തുവാരാം
ഈണം ഒരുക്കാം നാടുവാഴാം
വോട്ടർമാരെ ചാക്കിലാക്കി
നോട്ടെറിഞ്ഞു ജയിച്ചുകേറാം...

കൂടെ നിന്നാലെന്തു കിട്ടും
കൂടെ നിന്നാലെന്തു കിട്ടും
ഞാൻ ഭരിക്കും നീ പിരിക്കും
ഞാൻ ഭരിക്കും നീ പിരിക്കും
നോട്ടു വിതച്ച് വോട്ടു കൊയ്യാം
നോട്ടു വിതച്ച് വോട്ടു കൊയ്യാം
ഭരണമേറി മുതലെടുക്കാം
ഭരണമേറി മുതലെടുക്കാം

(അഞ്ചാണ്ട് ഭരിക്കാൻ )

Kammara Sambavam | Official Audio Songs Jukebox | Dileep | Rathish Ambat | Gopi Sunder | Murali Gopy