നേരം പോയ് നേരം പോയ്

നേരം പോയ് നേരം പോയ്
നേരേ പോ പൂത്തോണീ
തീരങ്ങൾ കാണാ ദൂരത്തായ് രാവേറെയായ്
നീ കായൽക്കാറ്റേ ചുറ്റി വാ

ഒരു മൺ പുര കണ്ടോ കാറ്റേ
ഒളി മങ്ങിയ ദീപം പോൽ
ഒരു പെൺ കൊടിയുണ്ടോ ദൂരെ
ആരെയോർത്തിരിക്കുന്നൂ ഓ..ഓ..

വാതുക്കൽ മുട്ടുമ്പോൾ
പാതിമെയ്യായോന്റെ
കാലൊച്ചയാണോ കേട്ടു
നീയേതോ രാപ്പൂവിൻ നന്മണം നേദിക്കെ
നീൾമിഴിയീറനായോ
നറു ചന്ദനഗന്ധവുമായ് പോകൂ
ഒരു സാന്ത്വനഗീതവുമായ് പോകൂ
അവൾ തൻ ചുടു നെടുവീർപ്പുകളൊപ്പിയെടുത്തൊരു
പനിമലരിതൾ തരൂ തിരികെ വരൂ (നേരം പോയ്...)

മാനത്തെ പൂത്തോണി
മാരിക്കാർ മായ്ച്ചാലും
പാടൂ നീ തോണിക്കാരാ
ദൂരത്തെ തീരങ്ങൾ കേൾക്കും നിന്നീണങ്ങൾ
കായല്‍പ്പൊന്നോളങ്ങളിൽ
ഇരുൾ മൂടുപടങ്ങളഴിക്കൂ നീ
നിറമേഴുമണിഞ്ഞു ചിരിക്കൂ നീ
വിരഹച്ചുടുതീയിതിൽ നിന്നുമുയിർക്കുക
പ്രിയ സഖി പുലരൊളിയണയുകയായ് ഓ..ഓ (നേരം പോയ്...)

-----------------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neram Poy Neram Poy

Additional Info

അനുബന്ധവർത്തമാനം