ചമ്പകമലരൊളി പൊൻ നൂലിൽ

ചമ്പകമലരൊളി പൊൻ നൂലിൽ നിനക്കായി
ചന്ദനമണികൾ ഞാൻ കൊരുത്തു വെച്ചു
ഞാനൊളിച്ചു വെച്ചൂ (2)
താഴം പൂ മണക്കും നിൻ ആമാടപ്പെട്ടിയിലോ
താപത്താലുരുകും നിൻ ഹൃദയത്തിലോ (2)  
(ചമ്പകമലരൊളി......)

വാക്കിൽ വന്നുദിക്കാത്തൊരാത്മമോഹങ്ങളേതോ
നോക്കിൽ തുടിച്ചതു നീയറിഞ്ഞതില്ലാ
വിധുരമീ വീണയിലുതിരുമെൻ പ്രാണന്റെ
പരിഭവമൊഴികൾ നീയറിഞ്ഞതില്ലാ
അറിയാത്തൊരാഴത്തിലെ പവിഴമുത്തുകളാരും
തിരയുന്നീലാ ആരും തിരയുന്നീലാ (ചമ്പകമലരൊളി......)

പൂത്തു നിൽക്കുമീ നാട്ടുമാവിലൂഞ്ഞാലും കെട്ടി
കാത്തിരുന്നാതിരയും കഴിഞ്ഞു പോയി
മിഴിയിലെയഞ്ജനവും മിഴിനീരിലലിഞ്ഞു പോയി
കരളിലെ കുയിലെങ്ങോ പറന്നു പോയീ
മൊഴികൾ തൻ മൺകുടത്തിൽ നിറയാത്തൊരമൃതാരും
തിരയുന്നീലാ ആരും തിരയുന്നീലാ (ചമ്പകമലരൊളി......)

------------------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chembaka malaroli

Additional Info

അനുബന്ധവർത്തമാനം