എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം - F
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം (3)
ജന്മാന്തരങ്ങളിൽ നിന്നോ ഏതു
നന്ദനോദ്യാനത്തിൽ നിന്നോ (2)
എങ്ങോ വിരിഞ്ഞൊരു പൂവിൽ നിന്നോ
പൂവിന്റെയോമൽ കിനാവിൽ നിന്നോ
ഈ നറുംസൗരഭം വന്നൂ
ഈറൻ നിലാവിൽ വന്നൂ (എങ്ങു...)
അജ്ഞാതശോകങ്ങൾ നീളേ പൂക്കും
ആത്മാവിൻ നിശ്വാസമെന്നോ (2)
കാണാത്ത കാനനകന്യകളിൽ
പ്രേമത്തിൻ ദൂതുമായ് ഈ വഴിയേ
ഈ മൃദുസൗരഭം വന്നൂ
ഈ കുളിർ കാറ്റിൽ വന്നൂ്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Enguninnengu ninnee sugandham - F