ആടുകൾ മേയുന്ന - M

ആടുകൾ മേയുന്ന പുൽമേട്ടിൽ
ആരിയംങ്കാവിലെ പൂമേട്ടിൽ
തേങ്കനിയാടുന്ന മാന്തോപ്പിൽ
കാവടിയാടുന്ന കാറ്റേ വാ
നീയിതിലേ വരൂ വരൂ
ഈ വഴിയേ വരൂ വരൂ 
ആ...തേൻകുളിരേ ഓ...
ആ...തേൻകുളിരേ...

കാവിലെയൂഞ്ഞാലിലാടൂല്ലേ
കാനനമൈനയൊത്താടൂല്ലേ
പൂവിനൊരുമ്മ കൊടുക്കൂലേ
മാങ്കനി തേങ്കനി വീഴ്ത്തൂല്ലേ

ഏഴിലംപാലയ്ക്കും പൂ വന്നു കാ വന്നു
കാറ്റേ കാറ്റേ പാടൂ നീ
ഏഴേഴു കന്നിമാർ പൂവിറുത്താടുന്നു
കാറ്റേ കാറ്റേ പാടൂ നീ
പാലയ്ക്കു നീരേകാൻ വാ...
പാതിരാപ്പൂ ചൂടാൻ വാ...
ആ....
(ആടുകൾ...)

ആ....
പാഴ്മുളം ചുണ്ടിലും പാലൂട്ടി തേനൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പാൽക്കതിരുണ്ണിയെ പായസച്ചോറൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പൊന്നാര്യൻ പാടം നീന്തീ...
പൊന്നാമ്പൽ പൂവും ചൂടീ...
ആ....
(ആടുകൾ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Aadukal meyunna - M

Additional Info

Year: 
1998

അനുബന്ധവർത്തമാനം