നീലക്കാര്‍മുകില്‍ വര്‍ണ്ണനന്നേരം
നീലക്കാര്‍മുകില്‍ വര്‍ണ്ണനന്നേരം രാധ എന്നൊരു നാരിയുമായി നീളേ നീളേ വനത്തില്‍ നടന്നും മേളമോടെ കളിച്ചു രസിച്ചും പാടിയും ചിലരാഗങ്ങളുമായ് കൂടിയും ചില പുഷ്പമറുത്തും എന്താണിങ്ങനെ കാട്ടില്‍ നടപ്പാന്‍ എന്നാലേതുമെളുതല്ലേ കണ്ണാ എന്നാലേതുമെളുതല്ലേ കണ്ണാ വേഗമില്ല നടപ്പതിനൊട്ടും വേണമെങ്കിലെടുത്തു കൊള്ളേണം ചേല മെല്ലെ ചുരുക്കിപ്പിടിച്ചു ചാലേ ചെന്നു കഴുത്തില്‍ക്കേറാനായ് തോളേ തപ്പിപിടിച്ചപ്പോ കണ്ടില്ല അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ കാട്ടിലൊന്നുണ്ട് മൂളുന്നു കണ്ണാ കേട്ടിട്ടേറ്റം ഭയമുണ്ടെനിക്ക് കാട്ടാന കരടി പുലി പന്നി കാട്ടുപോത്ത് കരിമ്പുലിക്കൂട്ടം കണ്ടാൽത്തന്നെ പിടിച്ചവ തിന്നും അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ നീലക്കാര്‍മുകില്‍ വര്‍ണ്ണനന്നേരം രാധ എന്നൊരു നാരിയുമായി നീളേ നീളേ വനത്തില്‍ നടന്നും മേളമോടെ കളിച്ചു രസിച്ചും