വേട്ടയ്ക്കൊരുമകൻ
വേട്ടയ്ക്കൊരുമകൻ തമ്പുരാനേ സന്താനസൌഖ്യം തരിക വേണം
ശ്രീപീഠം തന്നിൽ എഴുന്നെള്ളിയെന്നുടെ സങ്കടമെല്ലാമകറ്റിടേണം
വേട്ടക്കൊരുമകൻ തമ്പുരാനേ സന്താനസൌഖ്യം തരിക വേണം
മാടത്തിൻ മീതേലോ മാളിക തൻമേലോ
മണിയറയിലോ മണിത്തൂണിന്മേലോ (മാടത്തിൻ)
മാതേവൻ മുന്നിലെ പീഠത്തിന് മീതേലോ
ആരൂഢമെന്നിന്നു ചൊൽക വേണം (മാതേവൻ)
വേട്ടക്കൊരുമകൻ തമ്പുരാനേ സന്താനസൌഖ്യം തരിക വേണം
വനവേടനായ് ശിവൻ അവതരിച്ചൂ
വേടക്കിടാത്തിയായ് ശ്രീപാർവതി (വനവേടനായ്)
ആയിരം നാളുകൾ വേട്ടയാടീ, അവർ
ആയിരം രാവുകൾ ക്രീഡ ചെയ്തൂ
ലോകൈകപാലകൻ ശ്രീഭൂതനാഥനായ്
കാനനഭൂമിയിൽല് അവതരിച്ചൂ
കളമേറിയ വേട്ടയ്ക്കൊരുമകനെന്നുള്ളിൽ കലി തുള്ളി
ദുരിതങ്ങൾ നാളികേരം ചിതറുന്നൊരു താളത്തുടിയായ് (കളമേറിയ)
വേട്ടയ്ക്കൊരുമകൻ തമ്പുരാനേ സന്താനസൌഖ്യം തരിക വേണം
ശ്രീപീഠം തന്നിൽ എഴുന്നെള്ളിയെന്നുടെ സങ്കടമെല്ലാമകറ്റിടേണം
വേട്ടക്കൊരുമകൻ തമ്പുരാനേ സന്താനസൌഖ്യം തരിക വേണം