നീല മാലാഖേ

നീല മാലാഖേ..
നിൻ മൗനമുള്ളാകെ..
ഒരു തുലാമഴയായ് ചാറുന്നു 
പെയ്തു തീരാതെ..
കാലമോരോന്നും..
പടി ചാരി മാഞ്ഞാലും..
മതിവരാ മനമായ് ഞാനെന്നും 
കാത്തു നില്കുന്നു..

വിചാരം കെടാതെ 
തീ പകർന്നുയിരിൽ..
ഒരാളിലെന്നെയെന്നും ജീവനാഴ്ന്നലിയെ..  
ഹൃദയതാളം ഉരുകിടുന്നു 
ആരാരും കേൾക്കാതുള്ളിൽ..

വെണ്ണിലാവിൻ നീല മാലാഖേ..
നിൻ മൗനമുള്ളാകെ..
ഒരു തുലാമഴയായ് ചാറുന്നു 
പെയ്തു തീരാതെ..   
കാലമോരോന്നും..
പടി ചാരി മാഞ്ഞാലും..
മതിവരാ മനമായ് ഞാനെന്നും 
കാത്തു നില്കുന്നു..

പിടയുന്നില്ലേ നിന്നിലും
പറയാനാകാ നൊമ്പരം
നീരാഴത്തിൽ ആരാരും കാണാമുത്തായ്
ജനലിലൂടെൻ രാക്കിനാവിൻ അരികെ വന്നില്ലേ
പുലരുവോളം തമ്മിലോരോ കഥ പറഞ്ഞില്ലേ

 

കാലമോരോന്നും..
പടി ചാരി മാഞ്ഞാലും..
മതിവരാ മനമായ് ഞാനെന്നും 
കാത്തു നില്കുന്നു..

വിടാനും തൊടാനും ആയിടാതുലയേ
നിലാവായ് ഓർമ്മപ്പൂ വീണ പാതകളിൽ
ഇടവിടാതെ ഇല പൊഴിഞ്ഞേ
പൂവാക പോലേ നമ്മൾ

 

കാലമോരോന്നും..
പടി ചാരി മാഞ്ഞാലും..
മതിവരാ മനമായ് ഞാനെന്നും 
കാത്തു നില്കുന്നു..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neela Malaaghe

Additional Info

Year: 
2019
Backing vocal: 
Orchestra: 
അകൗസ്റ്റിക് ഗിറ്റാർസ്
ഇലക്ട്രിക് ഗിറ്റാർ
യുക്കുലേലി
ബാസ് ഗിറ്റാർസ്
ഫ്ലൂട്ട്
സോളോ വയലിൻ
മാൻഡലിൻ
സന്തൂർ
ഹാർപ്
റിഥം
റിഥം