നീലമാലാഖേ (സ്റ്റുഡിയോ വേർഷൻ)

ആആആ...
നീല മാലാഖേ..നിൻ മൗനമുള്ളാകെ..
ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ..
കാലമോരോന്നും പടി ചാരി മാഞ്ഞാലും..
മതിവരാമനമായ് ഞാനെന്നും കാത്തുനിൽക്കുന്നു ..
വിചാരം കെടാതെ തീ പകർന്നുയിരിൽ..
ഒരാളിലെന്നെയെൻ  ജീവനാഴ്ന്നലിയെ..  
ഹൃദയതാളം ഉരുകിടുന്നു 
ആരാരും കേൾക്കാതുള്ളിൽ..
വെണ്ണിലാവിൻ...
നീല മാലാഖേ..നിൻ മൗനമുള്ളാകെ..
ഒരു തുലാമഴയായ് ചാറുന്നു പെയ്തു തീരാതെ..   
കാലമോരോന്നും..പടി ചാരി മാഞ്ഞാലും..
മതിവരാമനമായ് ഞാനെന്നും കാത്തുനിൽക്കുന്നു 

ആ ആ ആ ..ആ ആ...

പിടയുന്നില്ലേ നിന്നിലും പറയാനാകാനൊമ്പരം 
നീരാഴത്തിൽ ആരാരും കാണാമുത്തായ്......
ജനലിലൂടെൻ രാക്കിനാവിൽ അരികെ വന്നില്ലേ
പുലരുവോളം തമ്മിലോരോ കഥ പറഞ്ഞില്ലേ
കാലമോരോന്നും പടി ചാരി മാഞ്ഞാലും
മതിവരാമാനമായ് ഞാനെന്നും കാത്തുനിൽക്കുന്നു..
വിടാനും തൊടാന് ആയിടാതുലയെ...
നിലാവായ് ഓർമ്മപ്പൂ വീണ പാതകളിൽ 
ഇടവിടാതെ ഇലപൊഴിഞ്ഞേ 
പൂവാക പോലേ നമ്മൾ ... 

കാലമോരോന്നും പടി ചാരി മാഞ്ഞാലും
മതിവരാമാനമായ് ഞാനെന്നും....
ഉം ..ഉം...ഉം...ഉം ..ഉം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelamalakhe