നദി നദി നദി

നദി നദി നദി
അലകളാൽ ചിറ്റാട നെയ്യുന്നു
കിളി കിളി കിളി
സ്വരങ്ങളാൽ ചിറ്റോളം തീർക്കുന്നു
പവിഴമേഘം മെല്ലെ ഒഴുകി ഒഴുകി
മലകളെ പൊതിയുന്നു
ആഹാഹാ പവനനെങ്ങും ഇഴ പാകി പാകി
അനുരവം മീട്ടുന്നു
       [ നദി നദി നദി....
അക്കരെ തേരോട്ട തുടക്കം ഇങ്ങ്
ചിത്തിര പെണ്ണിന്റെ ഒരുക്കം
വിരിയും പൂവിന്റെ സുഗന്ധം
എന്റെ കരളിലാമോദ വസന്തം
ഒരടി കുന്നിറങ്ങി വന്നു
ഒരു ഈരടി കാതിൽ മൂളിതന്നു
തെച്ചിമാല മാറിലിട്ടു നിൽപ്പൂ
നിന്നെ വെറ്റിലപാക്ക് വെച്ചു വിളിപ്പൂ
കൂടെ വരുമ്പോൾ ഇന്ന് കൂട്ടു വരുമ്പോൾ
എന്റെ നെഞ്ചിനുള്ളിൽ ഉത്സവമന്നേരം
         [ നദി നദി നദി.....
ഇത്തിരി പൂമൊട്ടിൻ നടനം
വർണ്ണ ചിറകു നീർത്തുന്നു ശലഭം
നെറ്റിയിൽ കസ്തൂരി തിലകം
നിന്റെ മിഴിയിൽ നക്ഷത്ര നികരം
ആരണ്യ നീലിമയിൽ കുളിച്ചു
ഞാൻ ആനന്ദ നീരലയിൽ തുടിച്ചു
മാണിക്യ മഞ്ചലൊന്നു തീർത്തു ഞാൻ
മാനസ നാളിൽ നിന്നെ കാത്തു
കൂടെ വരുമ്പോൾ ഇന്ന് കൂട്ടു വരുമ്പോൾ
എന്റെ നെഞ്ചിനുളളിൽ ഉത്സവമൊന്നേതോ
         [ നദി നദി നദി .....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nadi nadi nadi

Additional Info

Year: 
2000