പൊന്നു വെതച്ചാലും

പൊന്നു വെതച്ചാലും പവിഴം മെതിച്ചാലും
പുറവേലപ്പുലയിക്കു പഴങ്കഞ്ഞി
ഇല്ലം നിറഞ്ഞാലും വല്ലം കുമിഞ്ഞാലും
കുമ്പാളക്കുറുമ്മന്നൊരിരുന്നാഴി
ഉലകേഴും വാഴും ഉടയോനെന്നാലും
അത്താഴം തേടും അടിയാനെന്നാലും
ഒടുക്കമൊന്നുറങ്ങാന്‍ ആറടിമണ്ണാണേ 

കൊരൽ നീട്ടിക്കൂകി രാക്കോഴിച്ചാത്തന്‍
പുലരാക്കുന്നിൽ പൊങ്ങിപ്പുലരിക്കതിരോന്‍
വെയില്‍ വന്നു വീണു വെളിവോടുണർന്നൂ
വേനല്‍പ്പാടം കിളികള്‍ പാടും പാടം
തേവി നനയ്ക്കാന്‍ പോരാമോ
കൊയ്തു മെതിയ്ക്കാന്‍ പോരാമോ
വാ...യോ വാ...യോ വായാടിക്കിളിയേ

എരിവേനല്‍ പോയേ മഴമാസം പോയേ
മകരം വന്നേ കുളിരും മഞ്ഞും വീണേ
മലവാരം പൂത്തേ മാമ്പൂവും പൂത്തേ
കാവടിയാട് കന്നിക്കാവടിയാട് 
ഉഴുതുമറിയ്ക്കാന്‍ പോരാമോ
മുത്തുവിതയ്ക്കാന്‍ കൂടാമോ 
വാ....യോ വാ....യോ ചിങ്ങപ്പൊന്മുകിലേ 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnu Vethachalum

Additional Info

Year: 
2000