തിരിതാഴും സൂര്യന്‍
Music:
Lyricist:
Singer:
Film/album:
തിരിതാഴും സൂര്യന്‍ കിരണം തന്നു
ഒരു സ്വപ്നം മെനയുന്നൊരു മേൽപ്പുര മേയാന്‍
ധനുമാസത്തിങ്കള്‍ കളഭം തന്നു
വേനല്‍നിലാച്ചുവരിന്മേല്‍ വെൺകളിപൂശാന്‍
അലിവാര്‍ന്ന നക്ഷത്രമല്ലോ അഴകുള്ള ജാലകച്ചില്ലാൽ
മഴവില്ലുകളിഴപാകിയമായാമയമാളിക പണിയാം
വെള്ളിമേഘം വാതില്‍ വച്ചു
വെണ്ണക്കല്ലാല്‍ നിലം വിരിച്ചു
പൂത്തുലയും പൂങ്കാറ്റോ പുഷ്യരാഗം തന്നു
പുഞ്ചിരിയും നൊമ്പരവും പൂമുഖങ്ങള്‍ തീര്‍ത്തു
കണ്ണുനീരും സ്വപ്നങ്ങളും കാവല്‍ നില്‍ക്കാന്‍ പോന്നു
സ്നേഹമുള്ള സന്ധ്യകളും വര്‍ണ്ണചിത്രരാത്രികളും
മിന്നിമായും തൂമഞ്ഞിന്‍ തുള്ളികളെപ്പോലേ
എത്രയെത്ര ജന്മങ്ങളില്‍ പെയ്തൊഴിഞ്ഞു മാഞ്ഞു
എന്‍റെ തീര്‍ത്ഥയാത്രാതീരം പങ്കിടുവാന്‍ പോന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thiri thazhum sooryan
Additional Info
Year:
2000
ഗാനശാഖ: