ചില്ലലമാലകൾ

ചില്ലലമാലകൾ പൂത്താലി 
പൂത്താലി പൂത്താലി
പൊൻവെയിൽ കൊണ്ടൊരു പൂങ്കോടി 
പൂങ്കോടി പൂങ്കോടി
ആതിരാ ആഹഹ താരകൾ ആഹഹ
കാതിലെ ആഹഹ തോടകൾ ആഹഹ
മഞ്ചാടിക്കൊമ്പത്തെ മഞ്ഞക്കിളിപ്പെണ്ണിനു
വേളിനാളിൽ ചാർത്താൻ വെള്ളിമുകിൽ പൂഞ്ചേല

കിന്നരിപ്പുഴയോ ഒരു പൊന്നരഞ്ഞാണം
മഞ്ഞുതുള്ളിയോ ഒരു കുഞ്ഞു മൂക്കുത്തി
മുല്ലതൻ മലരോ ചെറുചില്ലുകണ്ണാടി
മെയ് തലോടുമീ പൂങ്കാറ്റു കസ്തൂരി
മണിമുടിയിൽ മായപ്പൊൻപീലി
മാറ്ററിയാൻ പൊന്നിൻ പൂമ്പീലി
തപ്പും കൊട്ടിപ്പാടാൻ തങ്കത്തിടമ്പെടുക്കാൻ
കുഞ്ഞിക്കുയിൽപ്പെണ്ണേ വാ

പൂത്ത പൂങ്കവിളിൽ ഒരു താമരത്തളിരിൽ
മാറിൽ മിന്നിയോ ഒരു മാരിവിൽ മറുക്
മുന്തിരിച്ചുണ്ടിൽ മണിമുത്തമാണഴക്‌
നിന്റെയുള്ളിലോ നറുവെണ്ണിലാക്കുളിര്
കൈവളയിൽ മുത്തു കിലുങ്ങുന്നു
കാൽത്തളയായ് കനവു ചിലമ്പുന്നു 
ആറ്റിൻ കരയ്ക്കേതോ ഞാറ്റുപാടം കൊയ്യാൻ
കാറ്റും ഞാനും പോകുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chillalamalakal

Additional Info

Year: 
2000