മാനത്തമ്പിളി

മാനത്തമ്പിളി മണ്ണിൽ മാൻമിഴി
മരമടി തുടിതാളം തകൃതോം
കാഞ്ഞവയറ്റിൽ കള്ളു തെളയ്ക്കണ
കലപില പൊടിപൂരം തിമൃതോം
കരിമേഘക്കാളതൻ പുറമേറി പൂട്ടുവാൻ
ആരാനും പോരാനുണ്ടോ
കരിമേഘക്കാളചതൻ പുറമേറി പൂട്ടുവാൻ
വേറേ ചുണയുള്ളോരാൺകുഞ്ഞുണ്ടോ
മാനത്തമ്പിളി മണ്ണിൽ മാൻമിഴി
മരമടി തുടിതാളം തകൃതോം
കാഞ്ഞവയറ്റിൽ കള്ളു തെളയ്ക്കണ
കലപില പൊടിപൂരം തിമൃതോം

വരണ്ടമണ്ണില് കെളകെളക്കണ
മാക്കോതേ പൊന്നു മാക്കോതേ
നിന്റെ വെയർപ്പുമുത്തിനു വെല
പറഞ്ഞവനാരെടാ കോനാരേ
കരളിലിത്തിരി എരിവരയ്ക്കടീ
കാന്താരീ കുഞ്ഞു കാന്താരീ
നിന്റെ പൊകപൊകയ്ക്കെടീ
അടിപൊളിയ്ക്കടി ഉത്സവനാളല്ലെ
മുത്തേ മുല്ലേ മൊഹബ്ബത്തിൻ തെല്ലേ
ബേജാറാക്കീടല്ലേ നമ്മളെ ബേജാറാക്കീടല്ലേ
മാനത്തമ്പിളി മണ്ണിൽ മാൻമിഴി
മരമടി തുടിതാളം തകൃതോം
കാഞ്ഞവയറ്റിൽ കള്ളു തെളയ്ക്കണ
കലപില പൊടിപൂരം തിമൃതോം

തലപ്പൊലയിയും പടിപ്പുരയിലെ തമ്പ്രാനും
പൊന്നു തമ്പ്രാനും
തമ്മിൽ ചൊറുചൊറുങ്ങനെ ചുവടു
വെച്ചെന്തേ തകൃതി തുള്ളാട്ടം
ഒരു തുടമുള്ളിൽ ഇരമ്പി ചെന്നാൽ
മാളോരും മേലേ ഉടയോരും
പിന്നെ ജാതിമതങ്ങളും അയിത്തവുമില്ലെടി
കള്ളിനു കുഞ്ഞാവേ
ആടടീ ആട് പാടടീ പാട്
ഇന്നു പെരുന്നാളല്ലേ ഓ ഇന്നു പെരുന്നാളല്ലേ

മാനത്തമ്പിളി മണ്ണിൽ മാൻമിഴി
മരമടി തുടിതാളം തകൃതോം
കാഞ്ഞവയറ്റിൽ കള്ളു തെളയ്ക്കണ
കലപില പൊടിപൂരം തിമൃതോം
കരിമേഘക്കാളതൻ പുറമേറി പൂട്ടുവാൻ
ആരാനും പോരാനുണ്ടോ
കരിമേഘക്കാളതൻ പുറമേറി പൂട്ടുവാൻ
വേറേ ചുണയുള്ളോരാൺകുഞ്ഞുണ്ടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathambili

Additional Info

Year: 
2000