മുട്ട് മുട്ട്

മുട്ട് മുട്ട് തപ്പിട്ട് മുട്ട്
കൊട്ട് കൊട്ട് കോലിട്ട് കൊട്ട്
ജിഞ്ചപ്പുത്തടി ജിഞ്ചപ്പുത്തടി
 ജിഞ്ചപ്പുത്തടി ജിം (മുട്ട്...)
 
ആ മല ഈ മല അക്കര പൊന്മല
പൊന്മലക്കൊമ്പന്റെ ചേലെന്ത് ഹാ ചേലെന്ത്
കൊമ്പന്റെ കൊമ്പുകൾ ആറു മുഴം
കൊമ്പന്റെ തൃച്ചെവി കൊമ്പൻ മുറം (മുട്ട്..)
 
കുട്ടിക്കുറുമ്പന്ന് പുത്തരിപ്പുന്നെല്ല്
കുത്തിയെടുത്തുള്ള പാൽച്ചോറ്
വൻ പഴം ചെറുപഴം പൂവൻ പഴം പിന്നെ
പച്ചക്കരയിലെ തെൻ കരിമ്പ് (മുട്ട്..)
 
മലങ്കുറത്തീ കരിങ്കുഴലീ
തെരുപ്പെറങ്ങ് പെണ്ണേ തെരുപ്പെറങ്ങ്
കാട്ടിലെ തേവർക്ക് കരിമലത്തേവർക്ക്
കാർത്തിക പിറക്കുമ്പോഴാറാട്ട്
കൊലകൊമ്പൻ തിരുമുൻപിൽ മദം കൊണ്ടു നിൽക്കുമ്പോൾ
മരുതിന്റെ കൊമ്പോണ്ട് കാരവടി
കരിവീട്ടിത്തല വെട്ടി കണ്ണാടി മിനുസ്സാക്കി
ഇരുമ്പാണി നീട്ടിയ വൻ തോട്ടി
കുന്നിറങ്ങി കുഴിയിറങ്ങീ കുട്ടിയാന
പൊന്നു കൊണ്ട് ചങ്ങല വേണം തട്ടാനേ
തട്ടാനേ  ഹോയ്
കറ്റക്കയറിൽ കെട്ടിക്കേറ്റുമ്പോൾ
പട്ടു വേണം വളയും വേണം പാപ്പാനു
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muttu mutt

Additional Info

അനുബന്ധവർത്തമാനം