ഈ മിഴി കാണുമ്പോളാ മിഴി
ഈ മിഴി കാണുമ്പോളാമിഴി കാണും
ഈ ചിരി കാണുമ്പോളാ ചിരി കേൾക്കും
പിച്ചകപ്പൂമേനി കാണുമ്പോൾ വിണ്ണിൽ
നിന്നച്ഛന്റെ രൂപമെന്നുള്ളിലെത്തും
ഉണ്ണിയെ കാണുമ്പോൾ ഓടിവന്നെത്തും
കണ്ണിരിൽ മുങ്ങിയൊരോർമ്മകളേ
മാനസഭിത്തിയിലെഴുതുന്നൂ നിങ്ങൾ
മായാത്ത സുന്ദരചിത്രങ്ങൾ
( ഈ മിഴി..)
ആ കുഞ്ഞിക്കൈയ്യിൽ ചുരുട്ടിപ്പിടിച്ചത്
സ്വർഗ്ഗീയ നന്ദന പുഷ്പങ്ങളോ
കാലം കഴിയുമ്പോൾ ശത്രുവെ വെല്ലുവാൻ
ദൈവം തന്നോരായുധം
( ഈ മിഴി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ee mizhi kaanumbolaa mizhi
Additional Info
ഗാനശാഖ: