മുകിൽ ചട്ടിയിൽ

മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്

ഓരോ പൂരവും ആരവും ഏകണ താരണി ഊരിൽ
തേക്കിൻ കാടിതു ചുറ്റണ
നാടിതു മിണ്ടണ നേരം
മൊഴിക്കൊക്കെയും വേഗം
മിടിക്കുന്നൊരീ താളം
തിരുപ്പള്ളിയിൽ കൂടാം
പെരുന്നാളിന് കാണാം
മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്
ഏ...താനെ തന്താനാനെ തന്താനാനേ
തക തന്താനാനെ താനാനാനേ 
താനാനാനേനേ

താരകപ്പൂനെല്ലാൽ കല്ലുരലിൽ
കുത്തിക്കുത്തി 
തുള്ളി അന്തിക്കള്ളൊഴിച്ച് മാവു കൂട്ടീട്ട്
തകതകതെയ്
വെണ്ണിലാവിൽ വേകും വെള്ളയപ്പത്തിങ്കൾ
നിന്റെ കൈയ്യാൽ ചുട്ടതാണോ സുന്ദരിപ്പെണ്ണേ
തകതകതെയ്
തൊട്ടുപോയാൽ പട്ടുപോലെ തോന്നുമീയപ്പം
നിന്റെയൊപ്പം കട്ടെടുക്കാൻ തോന്നലാണിപ്പം
കൊതി കൊണ്ടപ്പം കുടൽ വെന്തപ്പം
ഹായ് മുന്നിൽ വെള്ളേപ്പം
ഇനിയപ്പപ്പം ഇലയിട്ടപ്പം തുടു തുമ്പപ്പൂവപ്പം

മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്
ഓരോ പൂരവും ആരവും ഏകണ താരണി ഊരിൽ
തേക്കിൻ കാടിതു ചുറ്റണ
നാടിതു മിണ്ടണ നേരം
മൊഴിക്കൊക്കെയും വേഗം
മിടിക്കുന്നൊരീ താളം
തിരുപ്പള്ളിയിൽ കൂടാം
പെരുന്നാളിന് കാണാം
മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ
തുടത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ
അരിക്കൂട്ടൊരുങ്ങ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mukil chattiyil