ആ നല്ല നാളിനി തുടരുമോ
ആ നല്ല നാളിനി തുടരുമോ
ആ കൈകളാലെന്നെ തഴുകുമോ
ഈ ജന്മമാമിടവഴികളിൽ
നീ മൗനമായതു വെറുതെയോ...
നേരാണേ നോവാണെന്നേ
നെഞ്ചിൽ തീയാണേ രാവാണെന്നേ
പോകാതെ നിഴലാകും മുൻപേ
നിറമേകാതെ നീ മായല്ലേ
(ആ നല്ല നാൾ...)
ദിനങ്ങൾ നീറിമൂകമായ്
നിറങ്ങൾ നിന്റെ മാത്രമായ്
മയങ്ങും മൗനനോവുമായ്
അലഞ്ഞൂ ഞാനനാഥയായ്
ആരു നീയെന്റെ ആകാശമാകെ
മോഹങ്ങൾ താനേ പോയി
ഒന്നും മിണ്ടാതെ
പലനാൾ ചേർത്തുവെച്ചൊരീ
പൊൻകനവുകൾ
എന്റെയുള്ളിൽ എങ്ങോ നോവുകൾ
അന്നുമിന്നുമെന്നും
നീറിയ നൊമ്പരങ്ങളായി
ഓ മെല്ലെമെല്ലെ നമ്മൾ
നേടിയ വർണ്ണജാലകങ്ങൾ
നീറിയ നെഞ്ചിലാഴമായി
വാടിയ മൺചുരങ്ങളായി
നിലാവിൽ നീലനൂലുമായ്
കിനാവിൽ നീ വരാതെയായ്
തുളുമ്പും മേഘദൂതുമായ്
പിടഞ്ഞു രാവിലേകയായ്
ഓർമ്മകൾ മെല്ലെ നോവായി മാറി
ആരാരും വന്നേയില്ലെന്നുള്ളിൽ നേരായി
പലനാൾ ചേർത്തുവെച്ചൊരീ
പൊൻകനവുകൾ
എന്റെയുള്ളിൽ എങ്ങോ നോവുകൾ
അന്നുമിന്നുമെന്നും
നീറിയ നൊമ്പരങ്ങളായി
ഓ മെല്ലെമെല്ലെ നമ്മൾ
നേടിയ വർണ്ണജാലകങ്ങൾ
നീറിയ നെഞ്ചിലാഴമായി
വാടിയ മൺചുരങ്ങളായി
Additional Info
ഗിറ്റാർ | |
വയലിൻ | |
ഫ്ലൂട്ട് |