മൊഞ്ചായ മൊഞ്ചെല്ലാം
(M)മൊഞ്ചായ മൊഞ്ചെല്ലാം കൂട്ടിയിണക്കി
മൊഞ്ചത്തീ നിന്നെ പടച്ചോനൊരുക്കി
അതില്‍ നിന്ന് ലേശം മഴവില്ലെടുത്ത്...
അതില്‍ നിന്ന് പൂവിനൊരല്പം കൊടുത്ത്
(F)ബൈത്തുകള്‍ പാടണ മാരാ
ഈ സോപ്പുകള്‍ ചൊന്നത് നേരാ
(M)ഫിര്‍ദൌസിന്റെ സുമവനത്തിലെ
(F)ഹൃദയത്തിന്റെ കുളിര്‍ത്തടത്തിലെ
പ്രണയത്തിന്‍ പെണ്‍കൊടി ഞാനാണോ
(MF)ഒഹോ....ഹോ..ഓ..ഓ...
(മൊഞ്ചായ മൊഞ്ചെല്ലാം..)
(F)വലിയ പെരുന്നാളില്‍ പൂത്ത തിങ്കളല്ലേ നീ
(M)തിങ്കളിന്നു ജന്മമേകും രാത്രിയല്ലേ നീ(F..വലിയ)
(MF)നമ്മളെന്നും എന്നുമിരുളില്‍ തിരി കൊളുത്താം
ഒന്നിച്ചിഹത്തിലും പരത്തിലും സുഖം വരിക്കാം
ഒഹൊഹോ...ഒഹൊഹോ..ഒഹൊഹോ ഓ.ഓ
(M)മൊഞ്ചായ മൊഞ്ചെല്ലാം കൂട്ടിയിണക്കി
(M)കരളിന്‍ ചിപ്പി തന്നില്‍ പൂത്ത നറുമുത്തോ നീ
(F)മുത്തില്‍ തട്ടി തിളങ്ങുന്ന സത്യമല്ലേ നീ(M..കരളിന്‍)
(MF)നമ്മളെന്നും പാരില്‍ നശീത പാടാം
എന്നും ഹൃദയത്തിന്‍ അരങ്ങത്ത് നൃത്തമാടാം
ഒഹൊഹോ..ഒഹൊഹോ..ഒഹൊഹൊ
ഹൊഹൊഹോ...ഓ.ഓ
ഒഹൊഹോ..ഒഹൊഹോ..ഒഹൊഹൊ
ഹൊഹൊഹോ ...ഓ.ഓ