കുപ്പിക്കണ്ടത്തിനും കോളു വന്നെടാ

കുപ്പിക്കണ്ടത്തിനും കോളു വന്നെടാ കുരങ്ങു പെണ്ണ് കെട്ടുന്നെടാ തങ്കം പോലത്തൊരു പാവം പെണ്ണിന്റെ തലയിലെഴുത്തെന്നു ചൊല്ലെടാ ഹൊ ഹൊ ഹൊ ഹൊ (കുപ്പിക്കണ്ടത്തിനും...) ഇവനാകും ഇബിലീസിന്ന് ഇതു നല്ല നാള് ഇര വന്നു വീണതീ വല തന്നിലാണ് ഇനിയെന്തു വരുമെന്റെ പടച്ചോനേ ഹാല് പടച്ചോനേ ഹാല്.. ഇതുപോലുണ്ടോ റബ്ബേ ഒരു പുലിവാല് ഒരു പുലിവാല്.. ഇനിയെന്തു വരുമെന്റെ പടച്ചോനേ ഹാല് ഇതുപോലുണ്ടോ റബ്ബേ ഒരു പുലിവാല് ഇവനൊരു തോന്ന്യാസീ ഇണ തേടുന്നൊരു പൂച്ചസന്ന്യാസി പൂച്ചസന്ന്യാസി പൂച്ചസന്ന്യാസി പൂച്ചസന്ന്യാസി (കുപ്പിക്കണ്ടത്തിനും...) കള്ളപ്പരുന്തിനു കോഴിക്കുഞ്ഞിനെ കൊണ്ടക്കൊടുത്തവന്‍ ആരെടാ ആശിച്ചവള്‍ കനി തിന്നും നേരത്ത് കാഞ്ഞിരക്കായായി പോയെടാ ഇവനില്ല നാണവും മാനവും ഇന്ന് ഇവിടെ പരസ്യമാണെന്നിട്ടും ഇന്ന് കൂലിച്ചീട്ടിട്ട് ഇവന്‍ വെട്ടിപ്പോയി ജാക്കി വെട്ടിപ്പോയി ജാക്കി.. കൂട്ടുകാരിക്കിനി കണ്ണീരു ബാക്കി കണ്ണീരു ബാക്കി.. കൂലിച്ചീട്ടിട്ട് ഇവന്‍ വെട്ടിപ്പോയി ജാക്കി കൂട്ടുകാരിക്കിനി കണ്ണീരു ബാക്കി നമ്മള്‍ക്കു ബിരിയാണീ.... തന്നില്ലെങ്കില്‍ ഏല്‍പ്പിക്കും മുള്ളാണി ഏല്‍പ്പിക്കും മുള്ളാണി ഏല്‍പ്പിക്കും മുള്ളാണി ഏല്‍പ്പിക്കും മുള്ളാണീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuppi kandathinum kolu vanneda

Additional Info

Year: 
1983

അനുബന്ധവർത്തമാനം