മഞ്ചാടിക്കാട്ടിലെ സഞ്ചാരിക്കാറ്റേ
മഞ്ചാടിക്കാട്ടിലെ സഞ്ചാരിക്കാറ്റേ നീ
എന്നോടു ചൊല്ലൂല്ലേ വമ്പത്തീ
മൊഞ്ചത്തിപ്പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പൂത്തത്
അരിമുല്ലപ്പൂവല്ലേ കള്ളത്തീ (മഞ്ചാടിക്കാട്ടിലെ..)
വെള്ളപ്പളുങ്ക് കവിളത്തു ബീവിക്ക് നീലമറുകുണ്ട്
വെള്ളാമ്പല്‍പ്പൂവിന്‍ ഇതളിലുറങ്ങും
കരിവണ്ടു പോലുണ്ട്
മുറ്റും പനങ്കുലയ്ക്കൊത്ത മുടിയഴിച്ചിട്ടതിപ്പെണ്ണാണ്
വെട്ടിത്തിളങ്ങുന്നൊരമ്പിളിപ്പെണ്ണിന്റനിയത്തി-
പ്പെണ്ണാണ്മ (മഞ്ചാടിക്കാട്ടിലെ..)
ഖല്‍ബിന്റെ കൂട്ടില്‍ അബാബീല പക്ഷിയെ
പോറ്റുന്ന പെണ്ണാണ്
കല്‍ക്കണ്ട മോഹത്തിന്‍ റങ്കുള്ള തേന്‍കനി
ഈമ്പുന്ന പെണ്ണാണ്
കരിനീലക്കണ്ണിന്റെ തിരമുറിച്ചോടുന്ന പൂത്തോണി പെണ്ണിന്ന്
കസവിട്ട ജന്നത്തിലെത്തുവാന്‍ ചുക്കാന്‍ വലിക്കേണം നീയൊന്ന് (മഞ്ചാടിക്കാട്ടിലെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjadikkattile
Additional Info
Year:
1983
ഗാനശാഖ: