എന്റെ റൂഹും നിന്റെ റൂഹും

എന്റെ റൂഹും നിന്റെ റൂഹും കണ്ടിരുന്നു പോലും
എന്റെ ഖല്‍ബും നിന്റെ ഖല്‍ബും കേണിരുന്നു പോലും
ഓര്‍മ്മകള്‍ക്കിന്നോമലാളേ തൂവലും ചിറകും
ഓടിപ്പാറി പോയി വന്നു ആകെയും പറയും

അലിഫിനില്ല പുള്ളി തീരെ ബാക്കുപുള്ളി താഴെ
അച്ചടിക്കിത്താബു നോക്കി നീ പറഞ്ഞു മോളേ
മറ്റു കൂട്ടുകാര്‍ അസൂയ കണ്ണുകളിറുക്കി
മാപ്പിളയും വീടരുമെന്ന് അന്നു മക്കാറാക്കി

പട്ടുടുത്ത പാടത്തിന്റെ തൊട്ടടുത്ത തോട്ടില്‍
ഇട്ടെടുത്ത ചൂണ്ടലിന്മേല്‍ നീയോ ഞാനോ -മീനോ
അത്തിമരപ്പൊത്തില്‍ നിന്ന് നത്തു മൂളും നേരം
നത്തിനെ പേടിച്ചൊളിച്ച് നീ കിതച്ചു പാവം

നിന്റെ നെടുവീര്‍പ്പുകളില്‍ ആഞ്ഞടിച്ച കാറ്റ്
എന്റെ കാതില്‍ പാടുന്നെന്തേ കാലത്തിന്റെ പാട്ട്
നിന്റെ കണ്ണുനീര്‍ക്കടലില്‍ ആണ്ടുപോയ മോഹം
പൊങ്ങി വന്നെന്നോടു ചൊല്ലി ഇന്നു വീണ്ടും
സ്നേഹം

എന്റെ റൂഹും നിന്റെ റൂഹും കണ്ടിരുന്നു പോലും
എന്റെ ഖല്‍ബും നിന്റെ ഖല്‍ബും കേണിരുന്നു പോലും
ഓര്‍മ്മകള്‍ക്കിന്നോമലാളേ തൂവലും ചിറകും
ഓടിപ്പാറി പോയി വന്നു ആകെയും പറയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente roohum ninte roohum