മുനമുള്ളു കൊണ്ടെന്റെ ജീവന്റെ നാമ്പിന്ന്

മുനമുള്ളു കൊണ്ടെന്റെ ജീവന്റെ നാമ്പിന്ന്
മുറിവേറ്റു നോവുന്ന തേൻമുള്ളു ഞാനിന്ന്
ആരംഭതോട്ടത്തിൽ പൂജിയ്ക്കും പൂവിന്ന്
ആരാരും കാണാത്ത വേവു കരളിന്

തേനിമ്പപ്പൂവു കൊതിച്ചത് വണ്ടിനെ
തേടി വരുന്നതോ കാക്കച്ചിയാണിന്ന്
ആരോടു പൊട്ടിക്കരഞ്ഞിട്ടും എന്താണ്
ആശിച്ച ഖൽബൊന്നടങ്ങുന്നതെന്നാണ്
മുനമുള്ളു കൊണ്ടെന്റെ ജീവന്റെ നാമ്പിന്ന്

വാപ്പ മരിച്ചില്ല.. യത്തീമല്ല എന്നാലും
വാപ്പയും മോളുമടുത്തില്ല ഒരു നാളും
വാപ്പ മരിച്ചില്ല യത്തീമല്ലെന്നാലും
വാപ്പയും മോളുമടുത്തില്ലൊരു നാളും
കാണുന്നവ൪ക്ക് നസീബുള്ള പെണ്ണാണ്
കണ്ണീരും കയ്യും അവൾക്ക് വിധിയാണ്
മുനമുള്ളു കൊണ്ടെന്റെ ജീവന്റെ നാമ്പിന്ന്
മുറിവേറ്റു നോവുന്ന തേൻമുള്ളു ഞാനിന്ന്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muna mullu kondente