മേലെ വിൺപടവുകൾ

ഏലാ.... ഏലാ....
ഏലാ.... ഏലാ....

മേലെ.. വിൺപടവുകൾ മേലെ..
ചെന്നേറാം.. പൂഞ്ചിറകുകളാലെ...
ഈ നെഞ്ചിന്റെ ഉള്ളിൽ മിന്നും സ്വപ്നങ്ങളോ..
ഇന്നാകാശം തൊട്ടേ മേയും മേഘങ്ങളായ്..
ഇരുൾ മായും.. പുലർ നേരം.. വരവായ്..
മേലെ.. വിൻപടവുകൾ മേലെ..
ചെന്നേറാം.. പൂഞ്ചിറകുകളാലെ...

ഏയ്... പതിവായുള്ളിൽ നൂറു വർണം
മനസ്സിൻ താളിൽ കാത്തു വെക്കുന്നേ...
നിനവെഴുതാൻ..
ഒരു കാണാനൂലിൽ കോർത്തെടുക്കും
കഥകൾ മെല്ലെ പീലി നീർത്തുന്നേ...
ഇരയഴകായ്...
കുളിരൂറുമീ.. നിമിഷങ്ങളിൽ..
പ്രിയമുള്ളൊരാൾ.. അരികിൽ വന്നു..
തുടരുന്നൊരീ.. വഴിയാത്രയിൽ..
പ്രണയാർദ്രമാം തണല് തന്നു

ഇളം കാറ്റുഴിഞ്ഞു പോകുമ്പോൾ
ഇമ ചിമ്മി നിന്നു ചിരിയോടെ..ഏഹ്.. ഏഹ്..
മേലെ.. വിൺപടവുകൾ മേലെ..
ചെന്നേറാം.. പൂഞ്ചിറകുകളാലെ...
ഈ നെഞ്ചിന്റെ ഉള്ളിൽ മിന്നും സ്വപ്നങ്ങളോ..
ഇന്നാകാശം തൊട്ടേ മേയും മേഘങ്ങളായ്..
ഇരുൾ മായും.. പുലർ നേരം.. വരവായ്..
മേലെ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mele vinpadavukal