രാവോരം നോവും നേരമോ 

രാവോരം നോവും നേരമോ 
മായുന്നോ പൂനിലാവുമോ 
ഏതേതോ വാനിൻ വാതിലോ 
ഇരുളിൻ വിരലാൽ അടയാൻ 
മൂകാനുവാദം തേടുമോ 
നെഞ്ചമേ നെഞ്ചമേ നിൻ സ്വരമേ 
കൺകളിൽ മിന്നിയ വെൺകണമേ 
എന്തിനു പിന്നെയുമോർമ്മകളായ്‌ അകലെ 

പാതിമെയ്യേ ഇണനിഴലേ 
ആടിയാളും വെയിലഴിയേ 
മാഞ്ഞു പോയോ സ്വയമകലെ നീ 
ദൂരെ ദൂരെ ചുവടുകളേ 
പാറിടാനായ്‌ ചിറകണിയെ 
തൂവലെല്ലാം പൊഴിയുകയാണോ 
നിറമഴവിൽ മറഞ്ഞു പോയെന്നോ 
മുകിലെവിടെ പിടഞ്ഞു വീണെന്നോ 
ആരാരും തിരഞ്ഞു കാണാതെ 
ആരോടും പറഞ്ഞു തീരാതെ 
രാവിനോ ദൂരമോ കൂടുന്നോ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raavoram Novum Neramo