വരവായി നീയെൻ

വരവായി നീയെൻ ജീവനിൽ
തെളിവാനിലെ നിറതാരമായ്‌
പതിവായി നിൻ പിന്നാലെയെൻ
മിഴിയോടിയോ കൊതിയോടെയോ
തൊട്ടാലോ പൂവായ് മാറും മായാമൊട്ട് നീ
ചുറ്റോളം മുത്താനായും കാറ്റായ് മാറി ഞാൻ
ഞാനും നീയും ഓ ഓ ഓ
കാണുന്നേരം ഓ ഓ ഓ
താനെ പെയ്യും പൂന്തേന്മഴ
കാതിൽ മെല്ലെ ഓ ഓ ഓ
മൂളുന്നേരം ഓ ഓ ഓ
ഉള്ളിൽ തിങ്ങും പൊൻപൂത്തിര

പുലർവഴിയോരം നീ വരാനായ്‌
മതിവരുവോളം കാത്തു ഞാൻ
പ്രണയനിലാവേ നിന്നിലാകെ
നനയുന്ന നേരം ഓർത്തു ഞാൻ
ഒരു കണിയായ് നിന്നെ കാണും
ദിനമാരോ കാതിൽ ചൊല്ലും
നീയൊരു നാൾ ഉള്ളിന്നുള്ളിൻ ഉയിരാകും
മനസ്സറിയാ നേരം പോലും
ഇനി വെറുതെ മൂളിപ്പാടും
തരിമഴവില്ലൂഞ്ഞാലാടും ദൂരെ ദൂരെ

വരവായി നീയെൻ ജീവനിൽ
തെളിവാനിലെ നിറതാരമായ്‌
പതിവായി നിൻ പിന്നാലെയെൻ
മിഴിയോടിയോ കൊതിയോടെയോ
തൊട്ടാലോ പൂവായ് മാറും മായാമൊട്ട് നീ
ചുറ്റോളം മുത്താനായും കാറ്റായ് മാറി ഞാൻ
ഞാനും നീയും ഓ ഓ ഓ
കാണുന്നേരം ഓ ഓ ഓ
താനെ പെയ്യും പൂന്തേന്മഴ
കാതിൽ മെല്ലെ ഓ ഓ ഓ
മൂളുന്നേരം ഓ ഓ ഓ
ഉള്ളിൽ തിങ്ങും പൊൻപൂത്തിര
ഞാനും നീയും..ഞാനും നീയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varavayi neeyen

Additional Info

അനുബന്ധവർത്തമാനം