മേടക്കാറ്റിൻ കയ്യിൽ

മേടക്കാറ്റിൻ കൈയിൽ കേളിക്കൊട്ടുണ്ടോ
കാണാക്കുന്നിൽ ഇക്കിളി മണ്ണിൻ മുത്തുണ്ടോ..
കന്നിപ്പെണ്ണിൻ കാതിൽ മിന്നും
കാക്കപ്പൊന്നിൻ കമ്മൽ തീർക്കാൻ
കലമാനോടും കുന്നത്തെ
മിന്നാമിന്നിപ്പൊന്നും വേണം...(മേടക്കാറ്റിൻ )

പൊന്നും മിന്നും വേണം
പൊന്നിലത്താളം വേണം പൂമണിക്കാറ്റേ.....
കൊട്ടും പാട്ടും വേണം
ചന്ദനച്ചാർത്തും വേണം
മംഗലം കാവിൽ....
മാനം നീളേ പൂ പൊൻപന്തലായ്
മഞ്ഞാമ്പൽ മേയാൻ ചില്ലോലയായ്...
(മാനം നീളേ...)
ആലോലമായ് പാടും നീലക്കുയിലേ...
ചെമ്മാനത്തെ റാഗും ചെല്ലപ്പരുന്തേ...
കല്യാണം കൂടാൻ വാ...

മേടക്കാറ്റിൻ കൈയിൽ കേളിക്കൊട്ടുണ്ടോ
കാണാക്കുന്നിൽ ഇക്കിളി മണ്ണിൻ മുത്തുണ്ടോ..

ചെപ്പും ചാന്തും വേണം
ചെമ്പകപ്പൂവും വേണം
ചേങ്കിലക്കാറ്റേ....
തിങ്കൾത്തെല്ലും വേണം
തേൻ മണിച്ചെണ്ടും വേണം
ആവണിക്കാവിൽ....
ആടാടുന്നീ പൊന്നൂയലിൽ
ആരാരിരം ഞാൻ പാടീടുമ്പോൾ
(ആടാടുന്നീ...)
പൈമ്പാലുണ്ടേ മേലേ വെള്ളിക്കിണ്ണത്തിൽ
ഇങ്കിങ്കുണ്ടേ...ചുണ്ടിൻ ചെല്ലപ്പൂമൊട്ടിൽ...
​​​​​​​വാവാവം വാവാവോ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Medakkattin kayyil

Additional Info

Year: 
2001